ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന് മുന്നില്‍ പാകിസ്ഥാൻഅനുകൂലികളുടെ പ്രതിഷേധം; പ്രതിഷേധം അക്രമാസക്തമായി; കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു; പാക് അനുകൂല മുദ്രാവാക്യവും 'ആസാദി കശ്മീര്‍' മുദ്രാവാക്യങ്ങളും മുഴക്കി

പാക് അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ കല്ലേറ്. ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിെന്റ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. പാക് അധിനിവേശ കശ്മീരിെന്റ പതാകകളുമായണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഇവര്‍ പാക് അനുകൂല മുദ്രാവാക്യവും 'ആസാദി കശ്മീര്‍' മുദ്രാവാക്യങ്ങളും മുഴക്കി.
നേരത്തെ ഓഗസ്റ്റ് 15-നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമാസക്തമായ പുതിയ പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്.
ഇന്ത്യന്‍ ഹൈക്കമ്മീഷൻ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാര്‍ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. ഓഗസ്റ്റ് 15-ന് നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha