പരിപാടിക്കിടെ പൈറോടെക്നിക് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയയ്ക്ക് ദാരുണാന്ത്യം

സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നാലു ദിവസമായി നടന്നുവരുന്ന വിനോദ പരിപാടിക്കിടെയാണ് അപകടം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉപകരണം പൊട്ടിത്തെറിച്ചത്. സാധാരണ വിനോദ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഫ്ലാഷുകള്‍, പുക, തീജ്വാല തുടങ്ങിയവ പുറത്തുവിടുന്ന പൈറോടെക്നിക് ഉപകരണമാണ് പൊട്ടിത്തെറിച്ചത്.
ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊട്ടിത്തെറി നടന്ന ഉടന്‍തന്നെ ബോധരഹിതയായ ഗാര്‍സിയയെ പെട്ടന്ന് ആശുപത്രില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പമാണ് ഗാര്‍സിയ പെര്‍ഫോം ചെയ്തിരുന്നത്. ആയിരത്തോളം കാണികള്‍ നോക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയുടെ പ്രൊമോട്ടറായ 'പ്രോണ്‍സ് 1 എസ്‌എല്‍' സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് പ്രതികരിച്ചു. ഉപകരണ നിര്‍മ്മാണത്തില്‍ വന്ന പിശകാകാം അപകട കാരണമായതെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha