ഇന്ന് രാവിലെ 4.30 യോടുകൂടി റഷ്യന്‍ സിറ്റിയായ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് ആണ് ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു...ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദിയെ സ്വീകരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റഷ്യയിലെത്തി .. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ റഷ്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.
ഇന്ന് രാവിലെ 4.30 യോടുകൂടി റഷ്യന്‍ സിറ്റിയായ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് ആണ് സ്വീകരിച്ചത് .ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദിയെ സ്വീകരിച്ചത് . ചൈനയോടും ഉത്തര കൊറിയയോടും അടുത്തുകിടക്കുന്ന, കിഴക്കന്‍ റഷ്യയിലെ തുറമുഖ നഗരമാണ് വ്‌ളാദിവോസ്‌റ്റോക്ക്
റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വ്ളാഡിവോസ്റ്റോക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി എന്ന പ്രത്യേകതകൂടിയുണ്ട് . മോദിയുടെ മൂന്നാം റഷ്യന്‍ സന്ദര്‍ശനമാണിത്. ഇതാദ്യമായാണ് കിഴക്കന്‍ റഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്... ഈ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാകും. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് എത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ..പ്രതിരോധ–ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുമെന്നു തന്നെയാണ് കണക്കുകൂട്ടുന്നത് .കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനു ശേഷമുള്ള ആദ്യത്തെ മോദി–പുടിന്‍ കൂടിക്കാഴ്ചയാണിത്....
വ്ളാഡിവോസ്റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ക്ഷണപ്രകാരം മോദി മുഖ്യാതിഥിയാകും. പുടിനുമൊത്ത് 20ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും. 25 ഓളം കരാറുകളിലും പ്രധാനമന്ത്രി മോദിയും, പുടിനും ഒപ്പുവെക്കും. നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇരു നേതാക്കളും തമ്മില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
വൈകീട്ട് നാലിനുനടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. തുടര്‍ന്നാണ് പുടിനുമായി ചര്‍ച്ച നടത്തുന്നത് ..
റഷ്യയിലെ സ്വെസ്ദാ കപ്പല്‍ നിര്‍മാണശാലയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കപ്പല്‍ നിര്‍മാണമേഖലയില്‍ റഷ്യന്‍ വൈദഗ്ധ്യം മനസ്സിലാക്കുകയും സഹകരണസാധ്യതകള്‍ തേടുകയുമാണ് ലക്ഷ്യം. സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചുള്ള സ്റ്റാമ്പിന്റെ പ്രകാശനവും മോദി നിര്‍വ്വഹിക്കും.
https://www.facebook.com/Malayalivartha