മുട്ട ശേഖരിക്കാൻ കോഴിക്കൂട്ടില്‍ കയറിയ സ്ത്രീയെ കോഴി കൊത്തി; ദാരുണാന്ത്യം:- ഞെട്ടലോടെ ശാസ്ത്രലോകം

ഓസ്ട്രേലിയയില്‍ നടന്ന സംഭവം ശാസ്ത്ര ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. ദക്ഷിണ ഓസ്ട്രേലിയയില്‍ 86കാരിയായ സ്ത്രീ കോഴിയുടെ കൊത്തുകൊണ്ട് കൊല്ലപ്പെട്ട സംഭവത്തിൽ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നത്. മുട്ട ശേഖരിക്കാനായി കോഴിക്കൂട്ടില്‍ കയറിയ സ്ത്രീയുടെ കാലില്‍ കോഴി കൊത്തുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഇവര്‍ മരണപ്പെട്ടത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കോഴിയുടെ കൊത്തില്‍ കാലിലെ ഞെരമ്പുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടായി, ഇതാണ് മരണകാരണവും. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്ഡ് പറയുന്നത് ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയെന്നാണ്. പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. സ്ത്രീയുടെ വലത് കാലിലെ വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്. പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്ന് പഠനം തെളിയിക്കുന്നു.
https://www.facebook.com/Malayalivartha