ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സൈനിക വക്താവ്...

ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് പിന്നാലെയാണ് സൈനിക വക്താവിന്റെ പ്രതികരണം വന്നിരിക്കുകയാണ്. ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നതാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ പുതിയ പരാമര്‍ശം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് പാക് സൈനീക മേധാവി പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു. രാജ്‌നാഥിന്റെ പ്രസ്താവന മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പാക് സൈനിക വക്താവ് ഇത്തരത്തില്‍ പ്രതികരിച്ചത്. തങ്ങളുടെ ആയുധങ്ങള്‍ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്ന് ആസിഫ് ഗഫൂര്‍ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇതിനു പിന്നാലെ പാക് നേതൃത്വം നിരുത്തരവാദപരമായ പ്രസ്താവനകളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ലഹോറില്‍ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ആണവായുധം 'ആദ്യം പ്രയോഗിക്കില്ല' എന്ന നയം തുടരുമ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവായുധ ഉപയോഗ നയത്തില്‍ മാറ്റം വരാമെന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന. 'ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ ശേഷിയുള്ള രാജ്യങ്ങളാണ്. സ്ഥിതി കൂടുതല്‍ വഷളായാല്‍ ലോകം അപകടത്തിലാകും. പാക്കിസ്ഥാന്‍ ആദ്യം ആണവായുധം ഉപയോഗിക്കില്ല.' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഓഗസ്റ്റ് 16നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിര്‍ണായക പ്രസ്താവന. 'ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവനയത്തില്‍ മാറ്റം വരാം' രാജ്‌നാഥ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്‌നാഥിന്റെ പ്രസ്താവനയ്ക്കു മാനങ്ങളേറെയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടുമായി ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha