യുഎസിലെ ടര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു

യുഎസിലെ ടര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു. ടെക്‌സാസില്‍ വിദ്യാര്‍ഥിയായിരുന്ന അജയ് കുമാര്‍ കൊയ്യാലമുടി(24) യാണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജയ് കുമാറിന് അപകടമുണ്ടായത്. ടെക്‌സാസിലെ ആര്‍ലിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കര്‍ണാടകത്തിലെ റായ്ച്ചുര്‍ സ്വദേശിയാണ്.
https://www.facebook.com/Malayalivartha