മോദിയും പുടിനും കൈകോർത്തു ; ഇന്ത്യയുടെ ഊര്‍ജ്ജമേഖലക്ക് വലിയമുന്നേറ്റമുണ്ടാക്കാന്‍ പോകുന്ന ആണവമേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും റഷ്യ വാഗ്ദാനം ചെയ്തു

ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ കൂടിക്കാഴ്ചയിൽ ധാരണ. 25 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ചയിൽ ആണവോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഊര്‍ജ്ജമേഖലക്ക് വലിയമുന്നേറ്റമുണ്ടാക്കാന്‍ പോകുന്ന ആണവമേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും റഷ്യ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പുടിന്‍ സഹായവാഗ്ദാനം നല്‍കിയത്. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 20ഓളം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറിലാണ് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായത്.
ഇതിന്റെ ആദ്യപടിയായി കൂടംകുളത്തിലെ നിലവിലുള്ള ആണവ റിയാക്ടറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിലാണ് മുന്‍കൈയ്യെടുക്കുക. മറ്റ് മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി പ്രതിരോധം, ബഹിരാകാശം,ആണവോര്‍ജ്ജം,എണ്ണ പ്രകൃതിവാതകം എന്നീ മേഖലകളിലും വ്യാപാര-വാണിജ്യ രംഗത്തും സഹകരണം വര്‍ധിപ്പിക്കും.
ക്രയോജനിക് എന്‍ജിന്റെ നിര്‍മാണവും കൈമാറ്റവുമടക്കമുള്ള നിര്‍ണായകമായ ബഹിരാകാശ വിഷയത്തിലും റഷ്യയുടെ എല്ലാവിധ പിന്തുണയും ഭാരതത്തിന് ലഭ്യമാക്കുന്ന കരാറുകളിലും ധാരണയായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉഭയകക്ഷി സഹകരണത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. എന്നാൽ ആഭ്യന്തര വിഷയങ്ങളില്‍ റഷ്യ ഇടപെടില്ലെന്ന് ധാരണയായാതായി മോദി വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരികളെ റഷ്യയില്‍ അയച്ച് പരിശീലിപ്പിക്കാനും ധാരണയായി.
https://www.facebook.com/Malayalivartha