അഞ്ച് വയസുകാരിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ക്ലോസറ്റില്‍വെച്ച നിലയിൽ

മകളുടെ മൃതദേഹം വീടിനകത്തെ ക്ലോസെറ്റില്‍ സൂക്ഷിച്ച അമ്മ അറസ്‌റ്റില്‍. ഹുസ്‌റ്റണിലെ വീട്ടില്‍ നിന്നും ഈ മാസം രണ്ടിനാണ് അഴുകി തുടങ്ങിയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്‌റ്റഡിയിലെടുത്ത മാതാവ് പ്രിസില്ല സിക്കോളിനെ (27) പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഓഗസ്‌റ്റ് 27നാണ് കുട്ടി മരിച്ചതെന്ന് പ്രസില്ല പറഞ്ഞു. ശുചിമുറി കഴുകാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിച്ചാണ് മരണം സംഭവിച്ചതെന്നും, ഭയം കൊണ്ടാണ് വിവരം പുറത്തറിയിക്കാതിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
യുവതിയുടെ മൊഴിയില്‍ സത്യമുണ്ടോ, മനപൂര്‍വ്വമാണോ കൊല നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, യുവതിയുടെ കാമുകനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രിസില്ലയുടെ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയതോടെയാണ് വിവരം പുറത്തായത്. വീട്ടില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും കുട്ടിയെ കാണാതിരിക്കുകയും ചെയ്‌തതോടെ മാതാപിതാക്കള്‍ വിവരം തിരക്കി. തുടര്‍ന്ന് മകള്‍ മരിച്ച വിവരം പ്രസില്ല ഇവരെ അറിയിച്ചു. കുട്ടിയുടെ ശരീരം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ക്ലോസറ്റില്‍ വച്ച നിലയിലായിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം ധരിപ്പിച്ചത്.
https://www.facebook.com/Malayalivartha