റഷ്യക്ക് ഇന്ത്യയുടെ വക 100 കോടി ഡോളര്‍ വായ്പ; ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായിനായാണ് ഇന്ത്യ വായ്പ നല്‍കുന്നത്

റഷ്യക്ക് 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന നിർണായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായിനായാണ് ഇന്ത്യ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കിഴക്കന്‍ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ സര്‍ക്കാര്‍ ഇവിടെ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു. റഷ്യയിലെ വ്ളാദിവസ്‌തോകില്‍ നടക്കുന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ സമഗ്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യയും ഇനിയും സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഞങ്ങള്‍ പുതിയ ഇന്ത്യയും നിര്‍മിച്ചെടുക്കുകയാണ്. അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടനയെന്ന നേട്ടം 2024 ഓടെ ഞങ്ങള്‍ കൈവരിക്കുമെന്നും മോദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍വേണ്ടി റഷ്യന്‍ സന്ദര്‍ശനത്തിലാണ് നരേന്ദ്രമോദി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കിഴക്കന്‍ റഷ്യ സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha