കാർ റോഡിൽ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞ് സൗത്ത് ഫ്ലോറിഡയിൽ ഒരുകുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കാർ തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായിയുടെ മകൻ ബോബി മാത്യു (46) , ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഡാലസിൽ ഐടി എഞ്ചിനീയറായ ബോബി മാത്യുവിനെ ഫോർട്ട്‌ലോഡർ ഡെയ്ൽ എയർപോർട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇവർ യാത്ര ചെയ്തിരുന്ന കാർ റോഡിൽ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ഫ്ലോറിഡ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് സംഭവം.
https://www.facebook.com/Malayalivartha