പാകിസ്ഥാന്‍ കൊടും ദാരിദ്ര്യത്തില്‍;നിലവിലെ അവസ്ഥയില്‍ സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് ആത്മഹത്യമാത്രമേ ഇനി ഇമ്രാന്‍ഖാന് മുന്നിലുള്ളു; ആസിഫാ സര്‍ദാരി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആസിഫ സര്‍ദാരി രംഗത്ത്. പാക്കിസ്ഥാന്റെ തകര്‍ച്ചക്ക് ഉത്തരവാദി ഇമ്രാന്‍ഖാനാണെന്ന് ശക്തമായി ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആരോപിച്ചു. മുന്‍ പട്ടാളമേധാവിയും പ്രസിഡന്‌റുമായിരുന്ന പര്‍വേശ് മുഷറഫും ഇമ്രാനും തമ്മില്‍ ഭരണകാര്യത്തില്‍ ഒരു വ്യത്യാസമില്ലെന്നും സര്‍വ്വസാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്നതിന്റെ പേരില്‍ പ്രക്ഷോഭത്തിനിറങ്ങേണ്ട അവസ്ഥയാണെന്നും ആസിഫ സര്‍ദാരി വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ പൊതുസമൂഹത്തിന്റെ പ്രതിഷേധം തുറന്നടിച്ചത്.
‘ഒരു വര്‍ഷക്കാലത്തെ ഭരണംകൊണ്ട് തന്നെ രാജ്യത്ത് കടുത്ത ദാരിദ്ര്യവും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് ആസിഫ ആരോപിച്ചു.രാജ്യത്തെ പലമേഖലകളിലും യാത്രചെയ്യുമ്പോള്‍പോലും സാധാരണക്കാരന്റെ ഒരു പ്രശ്‌നവും ഇമ്രാനോട് പറയാന്‍ അനുവാദമില്ല എന്നും ആസിഫ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയത് മുഴുവന്‍ പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രഖ്യാപനം എന്താണെന്ന് പോലും ഇമ്രാന് ഇപ്പോള്‍ ഓര്‍മ്മയില്ല.ആസിഫ പരിഹസിച്ചു. ഏതെങ്കിലും രാജ്യത്തിന് മുന്നില്‍ കൈനീട്ടേണ്ടി വന്നാല്‍ ആ നിമിഷം താന്‍ ആത്മഹത്യചെയ്യുമെന്ന് പ്രസംഗിച്ചയാളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെന്നും നിലവിലെ അവസ്ഥയില്‍ സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് ആത്മഹത്യമാത്രമേ ഇനി ഇമ്രാന്‍ഖാന് മുന്നിലുള്ളു എന്നും ആസിഫ പറഞ്ഞു.
ഓരോ ദിവസവും പാക്കിസ്ഥാൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കഴിയുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. സാമ്പത്തിക പരാധീനത രൂക്ഷമായതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷം ശക്തമാകുന്നതായാണ് റിപ്പോർട്ട്.
ഇനിയും അധികാരത്തിൽ തുടരാൻ ഇമ്രാൻ ഖാന് അർഹതയില്ലെന്നും ,എന്തിനാണ് താങ്കൾ അധികാരത്തിൽ വന്നതെന്നും ജനങ്ങൾ ചോദിക്കുന്നു . പ്രശസ്തനായ പാക് കവി ഫർഹാത് അബ്ബാസ് ഷാ കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു . സ്വന്തം കവിതയിലൂടെയും അദ്ദേഹം ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ചു. ‘ ഈ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തെ എത്രത്തോളം അഭിമുഖീകരിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലെന്നും , ഞങ്ങളെ യാചകരാക്കിയ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാനെന്നും ‘ അദ്ദേഹം പറഞ്ഞു .
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഇടഞ്ഞു നില്‍ക്കുകയും യുദ്ധം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്ന പാകിസ്താന് സമ്പദ് വ്യവസ്ഥ ക്രമപ്പെടുത്താന്‍ പോലും ഇതുവരെ ആയിട്ടില്ല. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.
സമ്പദ് വ്യവസ്ഥയില്‍ വാര്‍ഷിക കമ്മി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പോയിരിക്കുന്നത്. 2018-19 സാമ്പത്തീക വര്‍ഷം 8.9 ശതമാനമായി ഇത് ഉയര്‍ന്നിരിക്കുകയാണ്. വരവിനേക്കാള്‍ അധിക ചെലവാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ഷിക കമ്മി 6.6 ആയിരുന്നെന്നും അതാണ് 8.9 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സാമ്പത്തീക സര്‍വേ നല്‍കുന്ന കണക്കുകള്‍ പ്രകാരം പാകിസ്താന്റെ കമ്മി ഇപ്പോള്‍ 3.445 ലക്ഷം കോടി രൂപയാണ്. 1979-80 കാലത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
https://www.facebook.com/Malayalivartha