സമ്പന്നനായ ഭർത്താവിനെ വെടിഞ്ഞ് അഭയാർത്ഥി യുവാവിനൊപ്പം ഇറങ്ങി പോയി ; കാരണം ഇത്

ഭർത്താവ് യൂറോപ്പിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ദിയുടെ സഹ ഉടമ, ജര്‍മനിയിലെ സമ്പന്നരിൽ പ്രമുഖനും തിയോ ആര്‍ബര്‍ട്ടിന്റെ മുന്‍ഭാര്യയയുമായ കാത്തിയ ഭർത്താവിനെ ഉപേക്ഷിച്ച് പോയി. പോയത് ഒരു അഭയാര്‍ഥി യുവാവിനൊപ്പം. പതിനാറ് ബില്യണ്‍ യൂറോയാണ് തിയോയുടെ ആസ്തി. എന്നാല്‍ ഇത്രയും പണമുണ്ടെങ്കിലും അയാൾക്കൊപ്പം ജീവിക്കാൻ തയ്യറാകാതെ പോകുകയായിരുന്നു കാത്തിയ. അഭയാർത്ഥി യുവാവായ 31 കാരൻ താരിഖിനൊപ്പം ജീവിക്കാനായി പോകുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയം തേടി ജര്‍മനിയിലെത്തിയതാണ് താരീഖും കുടുംബവും. ലണ്ടനില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ് താരിഖ്. തിയോയുടെ വീട്ടിൽ കമ്ബ്യൂട്ടര്‍ സിസ്റ്റം സ്ഥാപിക്കാനെത്തിയപ്പോഴായിരുന്നു കാത്തിയയെ ആദ്യമായി താരീഖ് കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അതിന് ശേഷം കാത്തിയ താരിഖിനൊപ്പം ജീവിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. സമ്പന്നനായ ഭര്‍ത്താവിനെ വെടിഞ്ഞ് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതിയുടെ കഥ സോഷ്യല്‍ മീഡിയ കാര്യമായി ചര്‍ച്ച ചെയ്യുകയാണ്.
https://www.facebook.com/Malayalivartha


























