വിമാന യാത്രക്കെത്തിയ അമേരിക്കന്‍ യുവതിയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്നത് ; സംഭവം ഇങ്ങനെ

വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ അമേരിക്കന്‍ സ്വദേശിയായ യുവതിയുടെ ബാഗിൽ കുഞ്ഞിനെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു. മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്രവിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിച്ചപ്പോഴായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ.രാവിലെ 6.20ഓടെയായിരുന്നു സംഭവം നടന്നത്. 43കാരിയായ ജന്നിഫര്‍ ടാല്‍ബോട്ടാണ് കുഞ്ഞുമായി രാജ്യം കടക്കാൻ പദ്ധതിയിട്ടത്. എന്നാൽ കുട്ടിയ്ക്ക് യാത്രയ്ക്ക് ആവശ്യമായ രേഖകളൊന്നും തന്നെ ഇല്ലായിരുന്നു.
കുട്ടിയുമായി ബന്ധമുണ്ടെങ്കിലും ഇതു തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നുല്ല. കുഞ്ഞിന്‍റെ തിരിച്ചറിയല്‍ രേഖയും ദേശീയത തെളിയിക്കാനുള്ള രേഖയും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഫിലിപ്പീന്‍സിലെ വിമാന യാത്ര നിയമപ്രകാരം കുട്ടിയുടെ രക്ഷിതാവിന്‍റെയോ അധികാരപ്പെട്ട ഒരാളുടെയോ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ വിദേശ രാജ്യത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. യുവതിയെ നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന് കൈമാറി.ഇനി നീതിന്യായ വകുപ്പാണ് യുവതിയുടെ മേല്‍ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാൽ മനിലയിലെ യുഎസ് എംബസി ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha