അച്ഛന്‍ മരിച്ച് മൂന്നു മാസമാകുന്നതിനു മുമ്പേ മകനും യാത്രയായി.... അന്തരിച്ച ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകനും മരിച്ചു

അച്ഛന്‍ മരിച്ച് മൂന്നുമാസം തികയുന്നതിനു മുമ്പേ മകനും യാത്രയായി. ഈയിടെ അന്തരിച്ച ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകനും മരിച്ചു. ഇളയമകന്‍ അബ്ദുള്ള മുര്‍സി (25) ഹൃദയാഘാതത്തെ തുടര്‍ന്നു ബുധനാഴ്ച രാത്രി മരിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. കയ്‌റോയിലേക്കു വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട അബ്ദുള്ളയെ കയ്‌റോയിലെ ഒയാസിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരഞ്ഞെടുപ്പിലൂടെ ഈജിപ്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ മുഹമ്മദ് മുര്‍സി മരണപ്പെട്ടു മൂന്നു മാസം കഴിയും മുന്പാണു മകനും മരണപ്പെടുന്നത്.അബ്ദുള്ളയെ പല തവണ ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha