കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു... ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 ആക്രി വിമാനങ്ങള്‍ വാങ്ങാനാണ് പാക്കിസ്ഥാന്റെ ശ്രമം

പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് എന്നത് അവരുടെ ഇപ്പോഴത്തെ കൈകാലിട്ടടി കണ്ടാല്‍ മനസ്സിലാകും എങ്കിലും. ഇന്ത്യയാണ് എതിരാളി എന്നോര്‍ത്ത് എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെപോലുള്ള ഒരു രാജ്യത്തോട് പിടിച്ചുനില്‍ക്കാനുള്ള ശേഷി അവര്‍ക്കില്ല എങ്കിലും ആണവായുധത്തിന്റെ പേരും പറഞ്ഞ് ആളാകാന്‍ നോക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലുള്ള പാകിസ്താന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത് അത് ആര്‍ക്കും വേണ്ടാത്ത ആക്രി വിമാനങ്ങളാണെന്നതാണ് അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടാന്‍ കാരണവും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ ബോംബാക്രമണം നടത്തി സുരക്ഷിതമായി മടങ്ങിയത്. ഫെബ്രുവരി 26ന് ബാലാകോട്ടില്‍ കൃത്യമായ ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചത് മിറാഷ് 2000 കരുത്ത് തന്നെയായിരുന്നു. ഇതോടെയാണ് കൂടുതല്‍ മിറാഷ് പോര്‍വിമാനം വാങ്ങാനുള്ള നീക്കം പാക്കിസ്ഥാനും സജീവമാക്കിയത്. എന്നാല്‍ കടത്തില്‍ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോര്‍വിമാനം വാങ്ങുക വന്‍ വെല്ലുവിളി തന്നെയാണ്.
പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈജിപ്തുമായി ചര്‍ച്ച തുടങ്ങിയതായാണ് വിവരം. ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 ആക്രി വിമാനങ്ങള്‍ വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഈജിപ്തില്‍ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. പാക്കിസ്ഥാന്‍ വ്യോമസേന മിറാഷിന്റെ പഴയ ഉപഭോക്താവാണ്. നിലവില്‍ പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോര്‍വിമാനങ്ങളുണ്ട്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാന്‍ നേരത്തെ വാങ്ങിയിരുന്നത്. ഇതില്‍ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു. അറ്റോക്കിലെ കമ്രയില്‍ മിറാഷ് റീബില്‍ഡ് ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 45 വര്‍ഷം പഴക്കമുള്ളതാണ് ഈ ഫാക്ടറി. പിഎഎഫിന് വേണ്ടി 800 സൈനിക വിമാനങ്ങളുടെ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 438 എണ്ണവും യുദ്ധവിമാനങ്ങളായിരുന്നു. ഇതില്‍ 90 മിറാഷ് 5, 69 മിറാഷ് 3 എന്നിവ ഉള്‍പ്പെടുന്നു.
മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ പ്രതിരോധത്തിനു കൂടുതല്‍ പണം ചെലവാക്കാന്‍ സാധ്യമല്ല. പാക്ക് വ്യോമസേനയുടെ കൈവശമുള്ള മിറാഷ് പോര്‍വിമാനങ്ങളെല്ലാം പഴയ ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്കതും പ്രവര്‍ത്തനരഹിതവുമാണ്. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് പോര്‍വിമാനങ്ങളുടെ (ജെ17) എണ്ണവും കുറവാണ്. കൂടുതല്‍ പേലോഡ് ശേഷിയില്ലാത്തതാണ് ചൈനീസ് പോര്‍വിമാനങ്ങള്‍.
https://www.facebook.com/Malayalivartha