ഇന്ത്യയെ വെല്ലുവിളിക്കാനും ഇന്ത്യയുമായി യുദ്ധത്തിനൊരുങ്ങാനും കൂടുതല്‍ യുദ്ധ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് പാകിസ്ഥാൻ

പാകിസ്ഥാൻ നേരിടുന്ന ദാരിദ്ര്യത്തിന്റെ കഥ ലോകം അറിഞ്ഞ് കൊണ്ടിരിക്കുകയാണ്.ഒരു ദരിദ്ര രാഷ്ട്രമായി മാറി കൊണ്ടിരിക്കുമ്പോഴും പാകിസ്ഥാന്റെ യുദ്ധത്തോടുള്ള കമ്പം മാറുന്നില്ല. ഇന്ത്യയെ വെല്ലുവിളിക്കാനും ഇന്ത്യയുമായി യുദ്ധത്തിനൊരുങ്ങാനും കൂടുതല്‍ യുദ്ധ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുകയാണ് പാക് സര്‍ക്കാര്‍. അവർ വാങ്ങനൊരുങ്ങുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വിമാനങ്ങളാണ്. അങ്ങനെ പുതിയ ആയുധ വ്യാപാര ചരിത്രവും കുറിക്കാൻ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. പ്രതിസന്ധിയില്‍ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോര്‍വിമാനം വാങ്ങുക എന്നത് അവർക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. അത് കൊണ്ടാണ് സെക്കന്റ് ഹാന്‍ഡ് ആയുധം വാങ്ങലിന് പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്‍ കടക്കെണിയിലാലായും കുഴപ്പമില്ല അഴിമതി നടത്തണമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട് . പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈജിപ്തുമായി ചര്‍ച്ച തുടങ്ങി കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 (ആക്രി വിമാനങ്ങള്‍) വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഈജിപ്തില്‍ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്ബദ്വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ പ്രതിരോധത്തിനു കൂടുതല്‍ പണം ചെലവാക്കാന്‍ സാധ്യമല്ല. ചൈനയില്‍ നിന്ന് വാങ്ങിയ വിമാനങ്ങളും പാക്കിസ്ഥാന് നല്ല ഓര്‍മ്മയല്ല നല്‍കുന്നത്. പലതും തകര്‍ന്നു കഴിഞ്ഞു. ചൈനീസ് വിമാനങ്ങളെ ആശ്രയിച്ച് മുമ്ബോട്ട് പോകാനാകില്ലെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെക്കന്റ് ഹാന്‍ഡ് വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുന്നത്.
പാക്കിസ്ഥാന്റെ കൈയിൽ ഇപ്പോൾ 180 തോളം മിറാഷ് പോര്‍വിമാനങ്ങളാണുള്ളത്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാന്‍ മുൻപ് വാങ്ങി വച്ചിരുന്നത്. പക്ഷേ ഇവയിൽ പലതും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ പാക്ക് വ്യോമസേനയുടെ പക്കലുള്ള മിറാഷ് പോര്‍വിമാനങ്ങളെല്ലാം പഴയ ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കപ്പെടുന്നത്. അതിൽ പലതും പ്രവര്‍ത്തനരഹിതവുമാണ്.വളരെ കുറച്ച് ചൈനീസ് പോര്‍വിമാനങ്ങൾ മാത്രമാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത് . പേലോഡ് ശേഷിയില്ലാത്തവയാണ് ചൈനീസ് പോര്‍വിമാനങ്ങള്‍. യുദ്ധം അടുക്കുന്തോറും പാക്കിസ്ഥാന്‍ ഭയത്തിലാണ്. കാര്‍ഗിലില്‍ പാക്കിസ്ഥാനെ തോൽപിച്ചത് വ്യോമസേനയുടെ ശക്തിയായിയിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ കാര്‍ഗിലില്‍ പാക് സൈന്യം തളർന്നിരുന്നു. ഈ കാര്യം മനസ്സിലാക്കിയാണ് ചൈനയില്‍ നിന്ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ വാങ്ങി കൂട്ടുന്നതെന്ന് പറയാതെ വയ്യ. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞത് ചൈനയുടെ ചതിയാണ്.
https://www.facebook.com/Malayalivartha