17കാരി സ്കാനിങ്ങിനിടെ കുഞ്ഞിന്റെ മുഖം കണ്ട് അമ്പരന്നു; വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെ തോന്നിപോയെന്ന് യുവതി:- പിന്നീടുണ്ടായത് ഇങ്ങനെ...

ഗർഭകാല സ്കാനിങ്ങിന് എത്തിയ 17കാരി സ്കാനിങ്ങിനിടെ കുഞ്ഞിന്റെ മുഖം കണ്ട് അമ്പരന്നു. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്നാണ് കാരിംഗ്ടൺ എന്ന യുവതിക്ക് തോന്നിപ്പോയത്. ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു. ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും, വളരെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നതെന്നുമായിരുന്നു ഡോക്ടറുടെ ആശ്വാസ വാക്ക്. ഇതോടെ കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു.
ഉടൻ തന്നെ ഡോക്ടർ വയറ്റിന് മുകളിൽ ഡോപ്ലർ വയ്ക്കുകയും, പിന്നീട് കണ്ടത് കുഞ്ഞിന്റെ ചിരിക്കുന്ന മുഖമായിരുന്നുവെന്നും അയന്ന പറയുന്നു. യുവതി തന്നെയാണ് സ്കാൻ കോപ്പിയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. കുഞ്ഞിന്റെ വികൃതികൾ ആസ്വദിക്കുകയാണെന്ന് അയന്ന കുറിച്ചു.
https://www.facebook.com/Malayalivartha


























