Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ; പിന്നാലെ ഞങ്ങളും മനുഷ്യനെ ബഹിരാകാശത്തു എത്തിക്കുമെന്ന് പാകിസ്ഥാൻ

16 SEPTEMBER 2019 01:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളുമായി തിരക്കിട്ട് നിൽക്കുമ്പോൾ പാക്കിസ്ഥാൻ അവരുടെ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രി ഫവാദ് ചൗധരിയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് . 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്ന് ഫവാദ് ചൗധരി പറയുകയുണ്ടായി. ബഹിരാകാശ യാത്രികനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം . ചൈയുമായി കൈ കോർത്താണ് പാക്കിസ്ഥാന്‍ ഈ ബഹിരാകാശ ദൗത്യം നടപ്പാക്കുക എന്നാണ് വിവരം. ആദ്യ ഘട്ടമെന്നോണം 50 പേരടങ്ങുന്ന ഒരു ചെറുസംഘത്തെയാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കുക. അത് 2022 ഓടെ 25 ആക്കി ചുരുക്കും. ഈ 25 പേരില്‍ നിന്നാണ് 2022ല്‍ ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികനെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശ യാത്രികനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സ് ആയിരിക്കും മുഖ്യപങ്ക് വഹിക്കുകയെന്നും അദ്ദേഹം പറയുകയുണ്ടായി.കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതി സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. എന്നാൽ ഇന്ത്യ 2022 ൽ മനുഷ്യനെ എത്തിക്കുമെന്ന പറഞ്ഞിരിക്കുമ്പോൾ ഇന്ത്യയോടുള്ള വെല്ലു വിളി എന്ന തരത്തിൽ പാകിസ്ഥാനും ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നു.


ചൈനയുമായി കൈ കോർത്താണ് ഈയൊരു ദൗത്യത്തിന് അവർ ശ്രമിക്കുന്നത്. പാക്കിസ്ഥാനും ചൈനയും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച ബന്ധം തുടരുന്നുണ്ട്. ചൈനീസ് ആയുധങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യവും പാക്കിസ്ഥാനാണ്. ഈ വർഷം ആദ്യം രണ്ട് പാക്ക് നിര്‍മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചു ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിൽ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നും ചൈനീസ് ലോങ് മാർച്ച് (എൽഎം–2സി) റോക്കറ്റായിരുന്നു ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണ സൗകര്യങ്ങളുടെ അഭാവം ഉള്ളതിനാൽ പാക്കിസ്ഥാന്റെ ഉപഗ്രഹങ്ങളെല്ലാം ചൈനയുമായി സഹകരിച്ചാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. 2003ൽ ചൈന ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറുകയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇന്ത്യയും ഈ ദൗത്യത്തിനായി പുറപ്പെട്ടിരിക്കുന്നത്‌. ഇന്ത്യക്ക് പിന്നാലെ പ്രഖ്യാപനവുമായി പാകിസ്ഥാനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (7 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (12 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (43 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (4 hours ago)

Malayali Vartha Recommends