യുഎസ് – ഇറാൻ സംഘർഷം അനുദിനം മുറുകുമ്പോൾ, അതിന്റെ പിരിമുറുക്കവും ആശങ്കയും ലോകമെങ്ങും പടരുന്നു ..ഇരുവരുടെയും വാക് പോര് ഗൾഫ് മേഖലയെ ഒരിക്കൽക്കൂടി അശാന്തമാക്കുകയാണ്..പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിച്ചിരിക്കുകയാണിപ്പോള്‍

സൗദിയിലെ അരാംകോ കമ്പനിയുടെ പ്രധാന എണ്ണ കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ യമനിലെ ഹൂത്തികളല്ലെന്ന് ഉറപ്പായി ..ആക്രമണത്തിന് പിന്നില്‍ ഇറാന് ബന്ധമുണ്ടെന്നുള്ള സൂചനകളാണ് ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. യുഎസ് – ഇറാൻ സംഘർഷം അനുദിനം മുറുകുമ്പോൾ, അതിന്റെ പിരിമുറുക്കവും ആശങ്കയും ലോകമെങ്ങും പടരുകയാണ്.
ഇതിന് പിന്നാലെ അമേരിക്കയെ പോരുവിളിച്ചു ഇറാൻ രംഗത്ത് എത്തുകയും ചെയ്തു . സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയിൽ ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുകയും ഇറാനെ തടയുമെന്നും പറഞ്ഞതോടെയാണ് യുദ്ധത്തിനു തയ്യാറെന്നു ഇറാൻ സൈന്യം പ്രഖ്യാപിച്ചത് .
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് തെളിഞ്ഞാല്‍ അവരുമായി യുദ്ധം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട് ..ഇരുവരുടെയും വാക് പോര് ഗൾഫ് മേഖലയെ ഒരിക്കൽക്കൂടി അശാന്തമാക്കുകയാണ്..പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിച്ചിരിക്കുകയാണിപ്പോള്‍
അരാംകോയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ഇതിനിടെ ആക്രമണം നടന്ന ശനിയാഴ്ച തന്നെ ഇറാനെ കുറ്റപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തുവന്നിരുന്നു
ആക്രമണം യെമനിൽ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. എന്നാൽ ഗൾഫ് മേഖലയെ ഒറ്റപെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത് ,കൂടാതെ ലോകത്തിന്റെ ഊർജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്താലാണ് ഇറാനാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചതെന്ന് പോംപിയോ വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആക്രമണം വന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട് .
ഇതിന്ടെ എണ്ണയുടെ വില ക്രമാതീതമായി വർധിച്ചിട്ടുണ്ട് ..എണ്ണയ്ക്ക് പത്ത് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഒരുദിവസം ഇത്രയും ഉയര്‍ച്ചയുണ്ടാകുന്നത്.
പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് പ്രതികരിച്ച ഇറാന്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നും മുന്നറിയിപ്പ് നല്‍കി.തങ്ങള്‍ക്ക് സൗദി എണ്ണ കേന്ദ്രം ആക്രമിച്ചതില്‍ പങ്കില്ല. എന്നാല്‍ അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ആണ് ഇറാന്‍ കമാന്റര്‍ അമിര്‍ അലി ഹജിസാദി പറഞ്ഞത്
https://www.facebook.com/Malayalivartha