മോസ്‌കോയില്‍ ഇന്ത്യന്‍ എംബസിയില്‍ ആദ്യമായി വനിതാ ഡിഫന്‍സ് അറ്റാഷെയും... വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ് മിഗ് 29 യുദ്ധവിമാനത്തിലാണു പരിശീലനം നേടിയത്

മോസ്‌കോയില്‍ ഇന്ത്യന്‍ എംബസിയില്‍ ആദ്യമായി വനിതാ ഡിഫന്‍സ് അറ്റാഷെയും. വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ് ഡപ്യൂട്ടി എയര്‍ അറ്റാഷെയായി നിയമിതയായി. സെപ്റ്റംബര്‍ പത്തിന് ചുമതലയേറ്റതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ബിഹാര്‍ സ്വദേശിയാണ് 41 വയസുകാരിയായ അഞ്ജലി.
മിഗ് 29 യുദ്ധവിമാനത്തിലാണു പരിശീലനം നേടിയത്. വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.
"
https://www.facebook.com/Malayalivartha