നീന്തലിനിടെ മാരകമായ അമീബ തലച്ചോറിലെത്തിയതിനെ തുടര്‍ന്ന് ബാലികയ്ക്ക് ദാരുണാന്ത്യം

പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ അമീബ ബാധയുണ്ടായെന്നു സംശയിക്കുന്ന പത്തുവയസ്സുകാരി ലിലി അവാന്റ് ആശുപത്രിയില്‍ മരിച്ചു. ഏറെ അപകടകാരിയായ നെയ്‌ഗ്ലേറിയ ഫൗലേറി എന്ന, തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബയാണ് ടെക്‌സാസില്‍ നിന്നുള്ള കുട്ടിയെ ബാധിച്ചതെന്നു കരുതുന്നു. 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.
സെപ്റ്റംബര്‍ രണ്ടാം തീയതി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിയത് എന്നാണു കുടുംബം കരുതുന്നത്. ഈ വാദത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ ഡോക്ടര്‍മാരും തയാറായില്ല.
പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. മൂക്കിലൂടെയാകും അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.
ഇത്തരം അമീബകള്‍ സാധാരണമാണെങ്കിലും ഇത്തരത്തിലുള്ള രോഗബാധ അസാധാരണമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha