ശരീരത്തില്‍ ആരോ പിടിച്ചത് പോലെയുള്ള പാടുകള്‍, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ് അവളെ; പാക്കിസ്ഥാന്‍ കോളേജ് ഹോസ്റ്റലില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണത്തിൽ സഹോദരന്റെ വെളിപ്പെടുത്തൽ

ഘോത്കി പ്രദേശത്തെ കോളേജ് ഹോസ്റ്റലില്‍ പാക് ഹിന്ദു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലാര്‍ക്കാനയിലെ ഷഹീദ് മൊഹര്‍മ്മ ബനസീര്‍ ഭൂട്ടോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയിലാണ് നിമൃത കുമാരി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു തിങ്കളാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്സിറ്റിയില്‍ ഡന്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു നിമൃത കുമാരി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കറാച്ചിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്.അതേ സമയം നമൃതയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ ആരോപിച്ചു. ശരീരത്തില്‍ ആരോ പിടിച്ചത് പോലെയുള്ള പാടുകള്‍ ഉണ്ട്. ആരോ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും സഹോദരന്‍ പറഞ്ഞു.
ഒരു വ്യക്തി അവളെ പിടിച്ചിരുന്നതുപോലെ അവളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടയാളങ്ങളുണ്ട്. ഞങ്ങള്‍ ഒരു ന്യൂനപക്ഷമാണ്, ദയവായി ഞങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക- സഹോദരന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. കുമാരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അനീലാ അട്ട ഉര്‍ റഹ്മാന്‍ ഒരു കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ലാര്‍ക്കാനയിലെ ചന്ദ്ക മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha