വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി തുറന്ന ബാഗിനുള്ളില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി!

ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെ ബാഗിനുള്ളില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ദുബായിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാകാമെന്നാണ് പോലീസ് സംശയം.
കുഞ്ഞിന് ശ്വാസം കിട്ടാനായിട്ടാവണം കുഞ്ഞിനെ കിടത്തിയിരുന്ന ബാഗിന്റെ സിബ് ചെറുതായി തുറന്ന നിലയിലായിരുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥന്‍ എച്ച്ജിഎസ് ദാലിവാല്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
കറാച്ചിയില്‍ നിന്നുള്ള യാത്രക്കിടെയുള്ള രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha