കാബൂളില്‍ താലിബാന്‍ നടത്തിയ രണ്ടു ആക്രമണങ്ങളില്‍ 48 പേര്‍ കൊല്ലപ്പെട്ടു... നിരവധി പേര്‍ക്ക് പരിക്ക്, അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത റാലിക്കു നേര്‍ക്കാണ് ആദ്യ ആക്രമണം ഉണ്ടായത്

കാബൂളില്‍ താലിബാന്‍ നടത്തിയ രണ്ടു ആക്രമണങ്ങളില്‍ 48 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത റാലിക്കു നേര്‍ക്കാണ് ആദ്യ ആക്രമണം ഉണ്ടായത്. ഗനി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാബൂളിലെ പര്‍വാന്‍ പ്രവിശ്യയിലെ ചരികാറില്‍ നടന്ന റാലിക്കുനേര്‍ക്കാണ് ആക്രമണം നടന്നത്്. 26 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമ്മേളനം നടക്കുന്ന സ്ഥലത്തിനടുത്തുള്ള പോലീസ് ചെക്‌പോസ്റ്റിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ ചാവേറിനെ തടഞ്ഞ് പരിശോധിക്കുന്നതിനിടെ സ്വയംപൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടാമത്തെ ആക്രമണം കാബൂളിലെ യുഎസ് നയതന്ത്രകാര്യാലയത്തിനു നേര്‍ക്കായിരുന്നു. കാബൂളിലെ തിരക്കേറിയ മസൂദ് സ്‌ക്വയറിലാണ് ആക്രമണം ഉണ്ടായത്. അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖല. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. താലിബാനും അമേരിക്കയും നടത്തി വന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.
https://www.facebook.com/Malayalivartha