അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്നത് കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെ...കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ച് പാര്‍ലിമെന്റ് അംഗങ്ങൾ.... എണ്ണ ശുദ്ധീകരണ ശാലകളിലും രാജ്യത്തെ മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി

കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെ അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്ന സഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി..സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡ്രോണുകള്‍ പറന്നത് കുവൈത്തിന്റെ വ്യോമ അതിര്‍ത്തിയിലൂടെയാണെന്ന് ഉറപ്പായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ തീരുമാനമായി
ഇതുപ്രകാരം എണ്ണ ശുദ്ധീകരണ ശാലകളിലും രാജ്യത്തെ മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി. കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെയാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്നത്
വിഷയത്തില്‍ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ചു് നിരവധി പാര്‍ലിമെന്റ് അംഗങ്ങളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. എല്ലാവിധ അപകട സാഹചര്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ശെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ് വ്യക്തമാക്കി.
സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ഏറെ ആശങ്കയോടെയാണു കുവൈത്ത് വീക്ഷിക്കുന്നത്..ശനിയാഴ്ചയാണ് സൗദി എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അന്ന് കുവൈത്തിന്റെ വ്യോമപാതയിലൂടെ അജ്ഞാത ഡ്രോണുകള്‍ കടന്നുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മീറ്ററുള്ള ഡ്രോണുകൾ കുവൈത്തിലെ കൊട്ടാരത്തിന് മുകളിലൂടെയാണ് സൗദിയിലേക്ക് പറന്നതെന്ന് കുവൈത്തി പൗരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വടക്കന്‍ മേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്നും പിന്നീട് സൗദിയിലേക്ക് പോയെന്നും ഇയാള്‍ പറയുന്നു. വിമാനമല്ലെന്നും മിസൈല്‍ പോലെയാണ് തനിക്ക് തോന്നിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
കുവൈത്തിന്റെ വ്യോമ മാര്‍ഗമാണ് ഡ്രോണുകള്‍ പറന്നതെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് കുവൈത്ത് പാര്‍ലമെന്റംഗം മുഹമ്മദ് അല്‍ ദല്ലാല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ കുവൈത്തില്‍ നിന്ന് അധികം വിദൂരത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
റിഫൈനറിക്കെതിരേ നടത്തിയ ആക്രമണത്തോടെ ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഏതുസമയത്തും ഇതു പോലുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തും സംഭവിക്കാമെന്ന മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സന്നാഹം കര്‍ശനമാക്കിയിരിക്കുന്നത്.കുവൈത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് അല്‍ ദല്ലാല്‍ എംപി ആവശ്യപ്പെട്ടു
പൊതുവെ ഗള്‍ഫിലെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. ഖത്തറുമായി സൗദിയും യുഎഇയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ആയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ തന്ത്ര പ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
സൗദിയിലെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് തെളിഞ്ഞാല്‍ അവരുമായി യുദ്ധം ചെയ്യുമെന്ന് അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ബന്ധമില്ലെന്നും അമേരിക്ക പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നുമുള്ള ഇറാന്റെ പ്രതികരണത്തിനു തൊട്ടു പിറകെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആക്രമണം വന്ന കാര്യം തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു . ഇതോടെ ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് ട്രംപിന് ബോധ്യമായിട്ടുണ്ട്
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ചൈനയും ഫ്രാൻസും ആവശ്യപ്പെട്ടിരുന്നു . എന്നാൽ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല എന്നാണ് ബ്രിട്ടന്‍ പ്രതികരിച്ചത്
https://www.facebook.com/Malayalivartha