Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രംപ് ഒരു യുദ്ധക്കൊതിയനാണെന്ന് ലോകം മുഴുവൻ വിശ്വസിക്കുന്നുവെങ്കിലും അഫ്ഗാനിസ്താനിൽനിന്നും സിറിയയിൽനിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുകയാണ് അദ്ദേഹം ചെയ്തത് . ഇറാൻ അമേരിക്ക യുദ്ധം ഉണ്ടായാൽ ലോക ഊർജസുരക്ഷയെത്തന്നെ വെല്ലുവിളിക്കുന്ന ഒരു യുദ്ധമായിരിക്കും അതെന്നതിൽ സംശയമില്ല ..അതുകൊണ്ടുതന്നെ അമേരിക്ക ഇറാനോട് യുദ്ധത്തിന് പുറപ്പെടാൻ സാധ്യത കുറവാണെന്ന സമാധാനത്തിലാണ് ഗൾഫ് മേഖലയുൾപ്പടെയുള്ള ലോകരാഷ്ട്രങ്ങൾ

18 SEPTEMBER 2019 05:41 PM IST
മലയാളി വാര്‍ത്ത

അമേരിക്കയും ഇറാനും കൊമ്പുകോർക്കുമ്പോൾ ലോകം  ഉറ്റുനോക്കുന്നത് യുദ്ധത്തിന്റെ പുറപ്പാട് എന്നാകുമെന്നാണ്. സൗദിയിൽ എണ്ണപ്പാടത്തിനു തീപിടിച്ചത് ഹൂതികളുടെ ആക്രമണം അല്ല ,ആ സംഭവത്തിനു പിന്നിൽ  ഇറാൻ തന്നെ ആണെന്ന് അമേരിക്കക്കും ഇപ്പോൾ വ്യക്തമായിരിക്കുന്നു.   തിരനിറച്ചു കാത്തിരിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. അങ്ങിനെയെങ്കിൽ ഇപ്പോൾ ഇറാനെതീരെ യുദ്ധം പ്രഖ്യാപിക്കാൻ അമേരിക്ക ഏതു നിമിഷവും തയ്യാറായേക്കാം എന്നാണു സൂചന. അരാംകോയുടെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ തിരിച്ചടിയ്ക്കുകയും ചെയ്തിട്ടുണ്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തോളംതന്നെ പഴയതാണ്..അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖൊമേനി പുറത്താക്കിയതുമുതൽ അമേരിക്ക ഇറാനിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയ അവസരങ്ങൾ ഇതിനു മുൻപും ധാരാളം ഉണ്ടായിട്ടുണ്ട്... എന്നാൽ, ഇറാനുമായി ഒരു യുദ്ധം സങ്കല്പിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നത് അമേരിക്കക്ക് അറിയാം.. അങ്ങനെവന്നാൽ ലോകരാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്നും അമേരിക്ക ഭയക്കുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടുതന്നെ നേരിട്ടുള്ള യുദ്ധത്തിനെക്കാൾ തന്ത്രപരമായ കരുനീക്കങ്ങൾക്കാണ് കൂടുതൽ സാധ്യത കാണുന്നത്

2002-ൽ ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്ത വന്നതുമുതൽ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിച്ചതാണ് ..ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് ഇപ്പോൾ അധികാരമുള്ളൂ.......ആണവ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇറാനെതിരായി  എന്ന ഇറക്കുമതിയിലുൾപ്പടെ ഉപരോധം കൊണ്ടുവരികയും ചെയ്തു..

യുദ്ധം ഒഴിവാക്കാനായി ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യയും പങ്കെടുത്തിരുന്നു.. ഇതോടെ ആണവായുദ്ധകാര്യത്തിൽ ഇറാൻ പിന്നോട്ടുനോകുകയും നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇറാൻ ആണവായുധപ്രവർത്തനങ്ങൾ മുഴുവനായി അവസാനിപ്പിക്കണം എന്ന ആവശ്യമാണ് ഡൊണാൾഡ് ട്രംപ്  മുന്നോട്ടുവെച്ചത്......ഇതോടെ കരാർ ലംഘിക്കാൻ തയ്യാറാണെന്ന് ഇറാൻ  പ്രഖ്യാപിച്ചു.......സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകൾ കുറവായ സാഹചര്യത്തിൽ അമേരിക്ക യുദ്ധം തുടങ്ങുമെന്ന ആശങ്ക വളരുകയാണ്......

ഇതിനിടയിലാണ് സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണക്കമ്പനിയായ  അരാംകോയിൽ ആക്രമണം ഉണ്ടാകുന്നത്..അരാംകോയ്ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു ഇതോടെ ഗൾഫ് മേഖല യുദ്ധ ഭീതിയിൽ അമരുകയാണ്

ട്രംപ് ഒരു യുദ്ധക്കൊതിയനാണെന്ന് ലോകം മുഴുവൻ വിശ്വസിക്കുന്നുവെങ്കിലും അഫ്ഗാനിസ്താനിൽനിന്നും സിറിയയിൽനിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുകയാണ് അദ്ദേഹം ചെയ്തത് . ഇറാൻ അമേരിക്ക യുദ്ധം ഉണ്ടായാൽ ലോക ഊർജസുരക്ഷയെത്തന്നെ വെല്ലുവിളിക്കുന്ന ഒരു യുദ്ധമായിരിക്കും അതെന്നതിൽ സംശയമില്ല ..അതുകൊണ്ടുതന്നെ അമേരിക്ക ഇറാനോട് യുദ്ധത്തിന് പുറപ്പെടാൻ സാധ്യത  കുറവാണെന്ന സമാധാനത്തിലാണ് ഗൾഫ് മേഖലയുൾപ്പടെയുള്ള  ലോകരാഷ്ട്രങ്ങൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends