Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഉസാമ ബിൻ ലാദനെ കുടുക്കിയ ബെൽജിയൻ മലിന്വാ ; ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; ജോർദ്ദാനെ എന്തിനീ ക്രൂരത?

19 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഉസാമ ബിൽ ലാദൻ എന്ന കൊടും ഭീകരനനെ കീഴടക്കിയത് മനുഷ്യശക്തിയും ബുദ്ധിയും മാത്രമായിരുന്നില്ല. കേസനന്വേഷങ്ങളിൽ മനുഷ്യൻ പരാജയപ്പെടുന്നിടത്ത് സഹായമാമെത്തുന്ന പലതുണ്ട്. ഉസാമ ബിൻ ലാദന്റെ താവളത്തിലേക്ക് പതുങ്ങി അടുത്തു കൊണ്ടിരുന്ന യുഎസിന്റെ നേവി സീൽ ടീം സിക്സ് അംഗങ്ങൾക്ക് വഴി കാട്ടിയായി ബെൽജിയൻ മലിന്വാവും ഉണ്ടായിരുന്നു. ഉസാമ ബിൻ ലാദനെ തറ പറ്റിക്കാൻ ബെൽജിയൻ മലിന്വാ എന്ന ഇനത്തിൽ പെട്ട ഈ നായയും 81 അംഗം അടങ്ങുന്ന ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മേയ് 2 രാത്രിയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിലെ ആ ഒറ്റപ്പെട്ട വീടിനു സമീപം നടന്ന ഈ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലാദനെ കൊലപ്പെടുത്തിയ സംഘത്തിലെ 81 അംഗങ്ങളെപ്പോലെ ലോകത്തിനു മുന്നിൽ ആ നായയും ‘അദൃശ്യനാണ്. മനുഷ്യൻ മനുഷ്യന് തന്നെ വെല്ലുവിളിയുമായി നിൽക്കുമ്പോൾ പലപ്പോഴും അതിനെ മറികടക്കാൻ മാനുഷിക ബുദ്ധി മാത്രം മതിയാകില്ല. അവിടെയാണ് ഇത്തരത്തിലുള്ള നായകളുടെ പ്രസക്തി. എന്നാൽ ലോകത്തിൽ നിന്നും ആ കൊടും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ആ നായ്ക്കളുടെ ഇന്നത്തെ അവസ്ഥ ശോചനീയനമാണ്.


ഭീകരതയ്ക്കെതിരെ പോരാടുവാൻ വിവിധ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സഹായങ്ങളിൽ പെടുന്നതാണ് ഇത്തരത്തിലുള്ള മിടുക്കൻ നായ്ക്കൾ. പക്ഷേ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മനുഷ്യ പരാജയപ്പെടുന്നിടത്ത് സഹായമായി എത്തുന്ന ഈ നായ്ക്കളോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോർദാന് യുഎസ് നൽകിയ നായ്ക്കളുടെ അവസ്ഥ പരിതാപകരമാണ്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം അടക്കം സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ‌വഴിയാണ് ഈ ക്രൂരത ലോകം അറിയുന്നത്. ബെൽജിയൻ മലിന്വാ, ജർമൻ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിഭാഗത്തിൽപെട്ട നായ്ക്കളെയും യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങൾക്കു കൊടുക്കുന്നുണ്ട് . ഇവ നമ്മുടെ ഇന്ത്യൻ സുരക്ഷാസേനയിലുമുണ്ട് . സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായിട്ടാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം കൊടുക്കുന്നത്.


ബെൽജിയൻ മലിന്വാകൾക്ക് വിദൂരത്തിലുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താൻ കഴിയും .ഇവയുടെ വലുപ്പ കുറവ് ലക്ഷ്യ കേന്ദ്രങ്ങളിലേക്കു ‘നുഴഞ്ഞു കയറാനും’ സഹായകമാണ് . ഇവയുടെ ശരീരത്തിൽ ക്യാമറകൾ വച്ച് ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകൾ കാണാനും കഴിയും. മനുഷ്യനേക്കാൽ ഇരട്ടി വേഗതായിൽ ഓടാൻ കഴിവുളള ഈ നായ്ക്കളുടെ പിടിയിൽ നിന്നു ശത്രുക്കൾ രക്ഷപ്പെടാൻ പ്രയാസമാണ്. കൂർത്ത പല്ലുകൾ കൊണ്ട് ഇവയൊന്ന്‌ കടിച്ചാൽ കടിച്ചത് തന്നെയാണ്. ഒരുപാടു ഗുണങ്ങൾ ഉള്ളവയാണ് ഈ നായ്ക്കൾ. യുഎസ് മിലിട്ടറി ഏജൻസികളിലെ ഏറ്റവും മികച്ച ട്രെയിനർമാർ പരിശീലനം നൽകിയിട്ടുള്ള ഇവയ്ക്ക് മികച്ച പ്രതിരോധ ശേഷിയും ഏതു കാലാവസ്ഥയെയും മറികടക്കാൻ ശേഷിയുമുണ്ട്. ഇത്രയും ശേഷിയുള്ള ഇവയോട് വലിയ അവഗണയാണ് ജോർദാൻ കാണിക്കുന്നത് .ജോർദാൻ പോലെ ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നത്.

എന്നാൽ അവയെ പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്., ചിത്രങ്ങൽ സഹിതം രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പട്ടിണിക്കോലമായ നായകളുടെ അതിദയനീയാവസ്ഥ കാണാം. എല്ലുകൾ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങൾ അമിതമായി വളർന്ന നിലയിലാണ് . ചെവികളിലും മുഖത്തും അഴുക്കുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവയ്ക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത വിധം അവശ നിലയിലാണ് . ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞിരിക്കുന്നു . നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു കൊടുത്തിരുന്നില്ല . ആഹാരം പലപ്പോഴും തറയിൽ എറിഞ്ഞാണു നായ്ക്കൾക്കു കൊടുത്തിരുന്നത്.പക്ഷേ അധികൃതരുടെ നിസ്സംഗത മാത്രമല്ല മികച്ച സൗകര്യം അവയ്ക്ക് നൽകാത്തതും ഈ നായക്കളുടെ ചത്തൊടുങ്ങലിലേക്കും പട്ടിണിക്കോലമായി തീരുന്ന അവസ്ഥയിലേക്കും നയിക്കുന്നു. ജോർദാന്റെ ഈ പ്രവർത്തിക്ക് നേർ കടുത്ത വിമർശനം ഉയരുമ്പോൾ അമേരിയ്ക്കയും വിമർശനങ്ങൾ നേരിടുന്നു. അമേരിക്കയാണ് ഭീകരതയെ അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് 20 വർഷങ്ങൾക്കു മുൻപ് സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നൽകുന്ന പതിവ് തുടങ്ങി വച്ചത്. വാങ്ങുന്ന രാജ്യങ്ങൾ മാത്രമല്ല കൊടുക്കുന്ന രാജ്യങ്ങളുമവയെ പിന്നീട് അവഗണിക്കുന്നു എന്തുണ് ഞെട്ടിക്കുന്ന കാര്യം തന്നെയാണ് .

 

കോടിക്കണക്കിനു ഡോളർ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങൾക്കുമായി വർഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്, രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ പിന്നീട് അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വലിയ വിമർശനം. അവയെ പരിപാലിക്കാൻ പ്രസായമാണെങ്കിൽ കൂടുതൽ നായ്ക്കളെ നൽകേണ്ടതില്ല എന്ന തീരുമാനം യുഎസ് സ്വീകരിച്ചിരുന്നു. പക്ഷേ ജോർദാന്റെ അവയെ ആവശ്യപ്പെടുകയും തുടർന്ന് കൂടുതൽ നായ്ക്കളെ യു എസ് നൽകുകയും ചെയ്തു. എന്നാൽ അവർ വീണ്ടും ഈ പരിപാടി തുടരുന്നു. വാങ്ങിയാൽ മാത്രം പോർ അവയെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കൂടി അവർ തയ്യാറാകണം എന്നതാണ് ലോകം ഉയർത്തുന്ന ആവശ്യം. ഒപ്പം ജോർദാന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (8 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (13 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (26 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (49 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends