Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന പുനർ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രയേലി രാഷ്‌ട്രീയത്തിൽ അതികായനായിരുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമാണോ ഈ തെരഞ്ഞെടുപ്പ് ഫലം എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്

19 SEPTEMBER 2019 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന പുനർ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രയേലി രാഷ്‌ട്രീയത്തിൽ അതികായനായിരുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമാണോ ഈ തെരഞ്ഞെടുപ്പ് ഫലം എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത് . 69.4 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്‌തത്‌.

20 അംഗ പാർലമെന്റിൽ 95% വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബ്ലൂ ആൻഡ് വൈറ്റ് പാര്‍ട്ടി 33 സീറ്റിലും ലികുഡ് പാര്‍ട്ടി 32 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. അന്തിമഫലം പുറത്തുവന്നിട്ടില്ലെങ്കിലും നെതന്യാഹുവിനു വാൻ തിരിച്ചടിയായിരിക്കും എന്ന് ഉറപ്പായി.. കേവല ഭൂരിപക്ഷത്തിന് 61 സീറ്റാണ് വേണ്ടത്. വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികൾ ചേർന്ന ലിക്കുഡിന്റെ സഖ്യത്തിന്‌ 55 സീറ്റും മധ്യപക്ഷ ബ്ലൂ ആൻഡ്‌ വൈറ്റ്‌ സഖ്യത്തിന്‌ 56 സീറ്റുമുണ്ട്‌..നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷത്തിന് 6 സീറ്റിന്റെ കുറവുണ്ട്.

അറബ് സഖ്യ പാർട്ടികൾ മൂന്നാമതും ഷാസ് പാർട്ടി നാലാമതും ഇസ്രയേൽ ബൈതനൂവ് പാർട്ടി അഞ്ചാമതുമാണ് എത്തി നില്‍ക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ഒരു പാർട്ടിക്കും ബൈതനൂവിന്‍റെ പിന്തുണയില്ലാതെ ഭൂരിപക്ഷം നേടാനാവില്ല. എന്നാൽ, ലിക്കുഡ്, ബ്ലൂ ആൻഡ് വൈറ്റ് പാർട്ടികൾ ചേരുന്ന സഖ്യത്തിന് മാത്രമേ പിന്തുണ നൽകൂവെന്നാണ് ബൈതനൂവ് പാർട്ടി നേതാവ് അവിഗ്‍ദോർ ലീബർമാന്റെ നിലപാട്. അതേസമയം, നെതന്യാഹുവിനൊപ്പം സഖ്യം സാധ്യമല്ലെന്ന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് ഗാന്‍റ്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. സഖ്യസാധ്യത നെതന്യാഹുവും തള്ളി.

മതേതര ലിബറൽ ഐക്യ സർക്കാർ രൂപീകരിക്കണമെന്ന ലീബർമാന്റെ ആവശ്യം നെതന്യാഹുവിനെ തടയാൻ ലക്ഷ്യമിട്ടുള്ളതായാണ്‌ വിലയിരുത്തപ്പെടുന്നത്‌.പതിറ്റാണ്ടുകളോളം നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്നു ലീബർമാൻ. അടുത്തിടെയാണ് അദ്ദേഹം തെറ്റിപ്പിരിഞ്ഞു മറുപക്ഷത്തേക്ക് മാറിയത്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ലീബർമാൻ ലിക്കുഡ്‌ സഖ്യ സർക്കാരിൽ ചേരാൻ വിസമ്മതിച്ചതോടെയാണ്‌ ഭൂരിപക്ഷമില്ലാതെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ നെതന്യാഹു നിർബന്ധിതനായത്‌. നെതന്യാഹുവിനെ അംഗീകരിക്കില്ലെന്ന്‌ മറ്റ്‌ പ്രധാന കക്ഷികളുടെ നേതാക്കൾ വ്യക്തമാക്കിയതിനാൽ അദ്ദേഹം ഇന് എന്തുചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

അറബ്‌ പാർടികളുടെ ജോയിന്റ്‌ ലിസ്റ്റിന്‌ 13 സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഐക്യ സർക്കാർ രൂപീകരിക്കപ്പെട്ടാൽ അതിന്റെ നേതാവ്‌ അയ്‌മാൻ ഒദെ ക്യാബിനറ്റ്‌ പദവിക്ക്‌ തുല്യമായ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്‌. അങ്ങനെയെങ്കിൽ ആദ്യമായിട്ടായിരിക്കും ഒരു അറബ്‌ നേതാവ്‌ ഇസ്രയേൽ പ്രതിപക്ഷ നേതാവാകുന്നത്‌. മുമ്പ്‌ 84ലാണ്‌ സഖ്യ സർക്കാർ ഉണ്ടായത്‌. നെതന്യാഹുവിനെ അംഗീകരിക്കില്ലെന്ന്‌ മറ്റ്‌ പ്രധാന കക്ഷികളുടെ നേതാക്കൾ വ്യക്തമാക്കിയതിനാൽ ഐക്യ സർക്കാരിനുവേണ്ടി ലിക്കുഡിൽനിന്ന്‌ മറ്റാരെങ്കിലും നെതന്യാഹുവിനെതിരെ രംഗത്ത്‌ വന്നേക്കാം.

അതേസമയം പരാജയം വ്യക്തമായിട്ടും അത്‌ അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഇസ്രയേല്‍ പ്രസിഡന്‍റ് റ്യൂവെൻ റിവ്‌ലിൻ സര്‍ക്കാരുണ്ടാക്കാന്‍ തന്നെ വിളിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അതിനു പക്ഷെ അമേരിക്കയുടെ സഹായം വേണം ... പ്രസിഡന്റ്‌ റ്യൂവെൻ റിവ്‌ലിൻ ചർച്ചകൾക്കുശേഷം സർക്കാർ രൂപീകരണത്തിന്‌ ആരെ വിളിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ ലോകം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (8 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (13 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (26 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (49 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends