യുദ്ധമുഖം തുറന്നു... അമേരിക്കന്‍ സേന സൗദിയിലെത്തി... ശക്തമായി തിരിച്ചടി നല്‍കുമെന്ന് സൗദി; തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും

സൗദി അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്ത നടപടി തിരിച്ചടി നല്‍കുകയാണ് എന്നു വ്യക്തമാക്കി യുദ്ധത്തിനുള്ള സൂചനകള്‍ നല്‍കി സൗദി രംഗത്തെത്തിത് ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുകയാണ്. ആക്രമണം അരാംകോ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാവാന്‍ കാക്കുകയാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൗദി. ചെറിയ പ്രകോപനത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്റെ മുന്നറിയിപ്പ്. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൗദി അറേബ്യ നേരത്തേയും വ്യക്തമാക്കിയിരുന്നത്. ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയന്‍ ആയുധങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സൗദി പ്രതിരോധ മന്ത്രി അന്വേഷണം പൂര്‍ത്തിയാകാന്‍ കാക്കുകയാണ് തങ്ങളെന്നും പറഞ്ഞു. അതേസമയം പ്രകോപനം ഉണ്ടാക്കിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൗദിക്ക് മുന്നറിയിപ്പ് നല്‍കി. ആഗോള എണ്ണ വിപണിയില്‍ പ്രതിസന്ധി ഉണ്ടാക്കിയ അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. തങ്ങളെ ആക്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി എയ്ദല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
അരാംകോയിലെ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയന്‍ ആയുധങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടായത് വടക്ക് നിന്നാണ്... ഇറാന്റെ പങ്കാളിത്തത്തിലേക്ക് വിരല്‍ ചൂണ്ടി എയ്ദല്‍ അല്‍ ജുബൈര്‍ പറഞ്ഞു. അതേസമയം ഏതുതരം തിരിച്ചടിയാണ് നല്‍കുന്നത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിദേശ പങ്കാളിത്തത്തോടെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്ന് എയ്ദല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഇതിനിടെ, സൗദിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏതുതരത്തിലുള്ള കടന്നുകയറ്റങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന് നേരെയുണ്ടാവുന്ന ചെറിയ പ്രകോപനങ്ങള്‍ക്ക് പോലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ തലവന്‍ മേജ ജനറല്‍ ഹൊസെയ്ന്‍ സലാമി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഏത് യുദ്ധത്തിനും തയ്യാറെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി. യുദ്ധപരിശീലനം നടത്തിയതായും തങ്ങള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്നും സലാമി അറിയിച്ചു.സ്വന്തം രാജ്യം യുദ്ധഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ടു പോകാം. ഇറാനെ യുദ്ധഭൂമിയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ അതിര്‍ത്തി കടന്നുവരുന്നവരെ വെറുതേവിടില്ലെന്നും സലാമി കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാനെ ആക്രമിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഹൊസൈന്‍ സലാമി നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം ശക്തമായതും ഇറാനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഡോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി ആദ്യം അമേരിക്കയാണ് രംഗത്തെത്തിയത്. പിന്നാലെ സൗദി അറേബ്യയും ഇറാനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha