ഇന്ത്യയും യുഎസും ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്

ഇന്ത്യയും യുഎസും ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അന്തിമകരാര്‍ 2020 മാര്‍ച്ച് 31നകം ഒപ്പുവയ്ക്കും. 50 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാന്‍ പെട്രോനെറ്റും അമേരിക്കന്‍ കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. എന്നാല്‍ ഹൂസ്റ്റണിലെ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഹൗഡി മോദി മെഗാ പരിപാടിയുടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. മൂന്നു മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടിയില്‍ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വേദി പങ്കിടുമെന്ന പ്രത്യേകതയുണ്ട്.
https://www.facebook.com/Malayalivartha