ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറാൻ തുടങ്ങി!! ക്ഷീണവും ശ്വാസതടസ്സവും കൂടിയതോടെ 25കാരി ഡോക്ടറുടെ അടുത്തെത്തി... രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി; രക്തത്തിൽ കണ്ടത് നീലനിറം... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറാൻ തുടങ്ങി!! ക്ഷീണവും ശ്വാസതടസ്സവും കൂടിയതോടെ 25കാരി ഡോക്ടറുടെ അടുത്തെത്തി. രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി. യുവതിയുടെ ശരീരത്ത് കണ്ടത് നീല രക്തം. തുടർന്നുള്ള ചികിത്സയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറുന്നത് യുവതി ശ്രദ്ധിച്ചുിരുന്നു. ക്ഷീണം കൂടിയപ്പോള്‍ യുവതി ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. പല്ലുവേദന ചികിത്സിക്കാന്‍ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയില്‍ യുവതിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 88 ശതമാനമാണെന്ന് കണ്ടെത്തി - പ്രതീക്ഷിച്ചതിനെക്കാളും കൂടുതലായിരുന്നു ഇത്. രക്തത്തിന് കടും നീലനിറമാണെന്നതും കാണാനായെന്ന് ഡോ. ഓട്ടിസ് വാറന്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. യുവതി ഇപ്പോഴും ചികിത്സയിലാണ്.
ക്രീം പല്ലില്‍ പുരട്ടിയ ശേഷം ചര്‍മ്മം നീല നിറം ആകുന്നത് പോലെ തോന്നിയെന്ന് യുവതി പ്രൊവിഡന്‍സിലെ മിറിയം ഹോസ്പിറ്റലിലെ ഡോക്ടറിനോട് പറഞ്ഞു. ചര്‍മ്മത്തിനും നഖത്തിനും കടും നീല നിറമുണ്ടാവുന്നതായി കാണാന്‍ സാധിച്ചുവെന്നും യുവതി പറഞ്ഞു. എന്നാല്‍ അസുഖകാരണം വ്യക്തമാകണമെങ്കില്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ യുവതിയോട് പറഞ്ഞു. രക്തപരിശോധന ഫലം പുറത്ത് വന്നപ്പോള്‍ മെത്തമോഗ്ലോബിനെമിയ എന്ന രോഗമാണ് പിടിപെട്ടതെന്ന് ഡോക്ടര്‍ യുവതിയോട് പറഞ്ഞു. രക്തത്തിലെയും ടിഷ്യു ഹൈപ്പോക്‌സിയയിലെയും (ശരീരത്തിലെ ടിഷ്യൂകളിലെ കുറഞ്ഞ ഓക്‌സിജന്റെ അളവ്) ഓക്‌സിഡൈസ്ഡ് ഹീമോഗ്ലോബിന്റെ (മെത്തമോഗ്ലോബിന്‍) ഉള്ളടക്കത്തിലെ വര്‍ദ്ധനവാണ് മെത്തമോഗ്ലോബിനെമിയ എന്ന സവിശേഷത. ഇതാണ് രക്തത്തിലെ നീല നിറത്തിന് കാരണമാക്കിയത്.
https://www.facebook.com/Malayalivartha