യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മുകശ്മീരില്‍ ഭീകരതക്കും വിഘടനവാദത്തിനും പാതയൊരുക്കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് പ്രത്യേക നേട്ടമായി എടുത്തുപറഞ്ഞ മോദി അതിന് അനുമതി നല്‍കിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. നിരവധി ഭാഷകളുള്ള ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിത്തറ വൈവിധ്യമാണെന്നും അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹ്യൂസ്റ്റനിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ ആദ്യമെത്തി മോദി പിന്നീടെത്തിയ ട്രംപിനെ പ്രത്യേക വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് സംസാരിച്ചു തുടങ്ങിയത്. മോദി യു.എസിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അതിര്‍ത്തി സുരക്ഷ ഇന്ത്യക്കും യു.എസിനും ഒരുപോലെ പ്രധാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha