തോളില്‍ കയ്യിട്ട് ട്രംപ്... ഹൗഡി മോദി വീക്ഷിച്ചതില്‍ ഞെട്ടിയത് പാകിസ്താന്‍കാര്‍; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത്തരത്തില്‍ സ്വീകരിക്കുമെന്ന് ഒരു പാകസ്താന്‍കാരനും സ്വപ്നത്തില്‍ പോലും കരുതിയില്ല; ഭീകരവാദത്തെ തുടച്ച് നീക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ഭീകരതയ്‌ക്കെതിരെ പോരാടാന്‍ സമയമായെന്ന് മോദിയും

ലോക നേതാക്കള്‍ ഏറെ ആകാംക്ഷയോടെ വീക്ഷിച്ച ഒരേയൊരു പരിപാടിയാണ് ഹൗഡി മോദി. ഇത് ഏറെ അസ്വസ്തപ്പെടുത്തിയതാകട്ടെ പാകിസ്താനേയാണ്. പാകിസ്താന്റെ എക്കാലത്തേയും ചങ്ങാതിയായിരുന്ന അമേരിക്ക കൈവിട്ടുപോയോ എന്ന കാഴ്ചയാണ് ഇന്നലെ അമേരിക്കയില്‍ കാണാന്‍ കഴിഞ്ഞത്. യുദ്ധത്തിനായി കോപ്പ് കൂട്ടുന്ന പാകസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള വ്യക്തമായ സൂചന കൂടിയായി ഇന്നലത്തെ മോദി ട്രംപ് സംഗമം. വരികള്‍ക്കിടയിലൂടെ പാകിസ്താന് മോദിയും ട്രംപും മുന്നറിയിപ്പും നല്‍കി.
ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടുള്ള സംവാദം ശരിക്കും ഇന്ത്യ യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമായി. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നാണ് മോദി വ്യക്തമാക്കിയത്. അടുത്ത തവണയും ട്രംപ് എന്ന വാചകം മോദി ആവര്‍ത്തിച്ചു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിനെ ഇപ്പോള്‍ താങ്കളെ പരിചയപ്പെടുത്തുന്നു. നരേന്ദ്ര മോദിയുടെ നല്ല വാക്കുകള്‍ക്ക് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും ട്രംപ് വ്യക്തമാക്കി. അതിര്‍ത്തി കാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റണ്‍ വേദിയില്‍ പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും യുഎസ് പ്രസിഡന്റ് പ്രകടിപ്പിച്ചു. ഹൗഡി മോദി എന്നു ചോദിച്ചാല്‍ ഇന്ത്യയില്‍ എല്ലാം ഗംഭീരമെന്ന പറയുമെന്നു മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ മോദി സദസ്സിനോട് പറഞ്ഞു. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്.
2017ല്‍ താങ്കളുടെ കുടുംബത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നു. ഇപ്പോഴിതാ, എന്റെ കുടുംബത്തെ താങ്കള്‍ക്കു പരിചയപ്പെടുത്തുന്നുവെന്നാണ് മോദി പറഞ്ഞത്. അതേസമയം എന്നെക്കാള്‍ മികച്ച സുഹൃത്ത് ഇന്ത്യയ്ക്ക് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്. അടുത്ത മാസം എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ മത്സരം കാണാന്‍ താന്‍ മുംബൈയിലെത്തിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ആദ്യ എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ മത്സരം അടുത്തയാഴ്ച മുംബൈയില്‍ നടക്കുമെന്നും അറിയിച്ചു.
യുഎസിനു സുപ്രഭാതം ആശംസിച്ചും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രകീര്‍ത്തിച്ചുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ലോകത്തിന്റെ ഊര്‍ജ തലസ്ഥാനമായി അറിയപ്പെടുന്ന ഹൂസ്റ്റണില്‍, പങ്കുവയ്ക്കുന്ന സ്വപ്നങ്ങള്‍, ശോഭന ഭാവി എന്ന പേരില്‍ നടത്തിയ ഹൗഡി മോദി സംഗമം ഇന്ത്യ യുഎസ് ബന്ധത്തിനും സമ്മാനിച്ചതു പുതു ഊര്‍ജമാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത വര്‍ഷം രണ്ടാമൂഴം തേടുന്ന ഡോണള്‍ഡ് ട്രംപിനു തുറന്ന പിന്തുണ കൂടിയാണു നരേന്ദ്ര മോദി നല്‍കിയത്. ട്രംപിനെ പ്രസംഗിക്കാന്‍ ക്ഷണിക്കവെ, അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന വാക്കുകളില്‍ അതു വ്യക്തമാക്കി. വേദിയിലെത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഗവര്‍ണര്‍മാരുമായി രണ്ടു ഡസന്‍ പേരില്‍ 2 പേരൊഴികെ എല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായിരുന്നുതാനും. പ്രസംഗത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ ട്രംപും ശ്രദ്ധിച്ചു. ഇതെല്ലാം തന്നെ പാകിസ്താന് വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha