ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നു; സല്‍മാന്‍ ഖാന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്ന് സൽമാൻ ട്വിറ്ററില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് സല്‍മാന്‍റെ ട്വീറ്റ് ഏറ്റെടുത്ത് മുന്നോട്ട് വന്നത്.
നരേന്ദ്രമോദിയുടെ ഏഴു ദിന അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വൻ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദി എന്ന പരിപാടി.
അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി പങ്കിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. 50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവായ മോദിയെ കാണാനും പ്രസംഗം കേൾക്കാനും എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായൊരുക്കിയത്.\
https://www.facebook.com/Malayalivartha