സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ ചെലവുകൾ ചുരുക്കുന്നു ; അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ

അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ.സൗദി രാജകുമാരൻ നൽകിയ വിമാനത്തിലായിരുന്നു ഇമ്രാൻ ഖാൻ യു എന്നിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. അമേരിക്കയിലേക്ക് എത്തുന്നതിന് മുൻപ് സൗദി സന്ദര്‍ശിക്കുകയായിരുന്നു പാകിസ്ഥാൻ പ്രധാന മന്ത്രി. സൗദിയിൽ നിന്നും വാണിജ്യ വിമാനത്തില്‍ അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ സൗദി രാജകുമാരൻ അദ്ദേഹത്തിനായി വിമാനം അനുവദിച്ച് കൊടുക്കുയായിരുന്നു. പാകിസ്ഥാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറുവാൻ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുകയാണ് അവർ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാനുള്ള പദ്ധതിയിട്ടത്. ഈയൊരു സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യത്ത് അതിഥി ആയി എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക വിമാനം അവർ ഏര്‍പ്പാടാക്കി കൊടുത്തത്.
കശ്മീര്‍ വിഷയത്തില്‍ സൗദിയുടെ പിന്തുണ തേടി പാക് പ്രധാനമന്ത്രി അവിടെയുമെത്തിയിരിക്കുകയായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിൽ അദ്ദേഹം വന്നത് . ഇവിടെ വച്ചു സൗദി രാജകുമാരനും, കീരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയുണ്ടായി. എന്നാൽ സൗദിയുടെ വിശിഷ്ട അതിഥിയായ താങ്കള്‍ വാണിജ്യ വിമാനത്തില്‍ പോകേണ്ടെന്നും സ്വന്തം വിമാനം ഉപയോഗിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നുമാണ് ഈ കാര്യത്തെ സംബന്ധിച്ചുള്ള ന്യായീകരണം. അമേരിക്കയില്‍ എത്തിയ പാക് പ്രധാനമന്ത്രിക്ക് തണുപ്പന്‍ സ്വീകരണമായിരുന്നു കിട്ടിയത്. ഈ മാസം ഇരുപത്തിയേഴിനാണ് യു.എന്‍ പൊതുസഭയെ പാക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക . കാശ്മീര്‍ വിഷയത്തെ കുറിച്ചാവും മുഖ്യമായും അദ്ദേഹം പ്രസംഗിക്കുക എന്നു കരുതുന്നു.
അമേരിക്കയില്‍ നേരത്തെയും ട്രംപുമായി കൂടിക്കാഴ്ച നടത്തുവാൻ വന്നപ്പോൾ യാത്രാ വിമാനത്തെയായിരുന്നു ഇമ്രാന്‍ ഖാന്‍ ഉപയോഗിച്ചത്. മാത്രമല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലിനു പകരമായി അമേരിക്കയിലെ പാക് എംബസിയിലായിരുന്നു അദ്ദേഹം താമസിച്ചതും . കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അതിൽ നിന്നും മുക്തി നേടാനുമായുള്ള കഠിന പ്രയത്നമാണ് പാകിസ്ഥാൻ പ്രധാന മന്ത്രി അടക്കമുള്ളവർ ചെയ്യന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാൻ നേരിടുന്നുവെന്ന വിവരങ്ങൾ വന്നതിന് പിന്നാലെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ലോകം അറിഞ്ഞ മറ്റൊരു വിവരം അവർക്കു ഉണ്ടായ മറ്റൊരു നഷ്ട്ടത്തെ പറ്റിയായിരുന്നു. ആളില്ലതെ 46 വിമാനങ്ങൾ സർവീസ് നടത്തി മില്യൺ നഷ്ട്ടം പാകിസ്താൻ വരുത്തി വച്ചിരുന്നു. സൗദി സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടുന്നതിനായാണ് ഇമ്രാൻ ഖാൻ പ്രധാനമായും ശ്രമിച്ചത്. യുഎന്‍ പൊതുസഭാ സമ്മേളനത്തിലും കശ്മീര്‍ വിഷയം ഉയര്‍ത്താനാണ് പാകിസ്താൻറെ ശ്രമം. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരമാവധി രാജ്യങ്ങളെ ഒപ്പം കൂട്ടാനുള്ള പാകിസ്താന്റെ ശ്രമം അവസാനിക്കുന്നില്ല. സെപ്റ്റംബര്‍ 27നാണ് പാക് പ്രധാനമന്ത്രി യു.എന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഈ വിഷയത്തിൽ പാകിസ്ഥാന് ആരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്നു കാത്തിരുന്നു കാണാം .
https://www.facebook.com/Malayalivartha