മോദിക്കും ട്രംപിനുമൊപ്പം സെൽഫി; അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ ഞെട്ടി കുട്ടി ; വൈറലായി വീഡിയോ

ഹൂസ്റ്റണിലെ റെഡ് കാർപ്പെറ്റിൽ കൂടി നടക്കുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെയും അമേരിക്കൻ പ്രസിഡന്റിനെയും കണ്ടു നിന്ന ആ പയ്യൻ ഒരിക്കലും വിചാരിച്ചില്ല അരങ്ങേറുന്ന ചരിത്ര മുഹൂർത്തങ്ങളിൽ തന്റെയും മുഖം ഒപ്പം പതിയുമെന്ന്. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും ഒരു കുട്ടിയ്ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .
ഹൗഡി മോദി'യില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തിയ കലാകാരികളേയും കലാകാരന്മാരേയും ഇരു നേതാക്കളും അഭിനന്ദിക്കുകയും നടക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ആ ധന്യ മുഹൂർത്തം ആ കുട്ടിക്ക് കൈ വന്നത്. ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ എടുത്ത ശേഷം കുട്ടിയുടെ തോളിൽ മോദി തട്ടുന്നുണ്ട്. ഭാഗ്യവാനായ കുട്ടി എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കന്നത്. ഇതിനോടകം നിരവധിപ്പേർ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha