മെറ്റേണിറ്റി ഫോട്ടോഷൂടട്ടിൽ തിളങ്ങി അമ്മമാർ; സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ ജനറേഷൻ നായ അമ്മമാരുടെ ഫോട്ടോഷൂട്ട്

വിവാഹ ഫോട്ടോഷൂട്ട് പോലെ പരീക്ഷണങ്ങളും പുതുമകളും കൂട്ടിച്ചേര്‍ത്ത് ഗര്‍ഭകാലവും മനോഹര ചിത്രങ്ങളാക്കി സൂക്ഷിക്കുകയാണ് എല്ലാവരും. വിവാഹ ഫോട്ടോഷൂട്ട് എന്നപോലെതന്നെ കുഞ്ഞുവാവകളുടെ വരവറിയിച്ചുകൊണ്ട് നിറവയറുള്ള അമ്മമാരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന കാലഘട്ടമാണ്. മെറ്റേണിറ്റി ഫൊട്ടോഗ്രഫി എന്നറിയപ്പെടുന്ന ഗര്‍ഭകാല ഫൊട്ടോഗ്രഫി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
ടെക്‌സസിലെ എല്‍ കാമ്പോയില്‍ നിന്നുള്ള കോസെറ്റ് & ബൗഡ്രോ എന്നിവരുടെ മെറ്റേണിറ്റ് ഫോട്ടോഷൂട്ടാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? കാരണം അവര്‍ മനുഷ്യരല്ല, ഫ്രഞ്ച് ബുള്‍ഡോഗ്‌സ് ഇനത്തില്‍പ്പെട്ട നായകളാണ്.
അവര്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വളരെ മനോഹരമായി തന്നെ ഓരോ ഫോട്ടോകള്‍ക്കും പോസ് ചെയ്തു. കിട്ടിയ ചിത്രങ്ങളാകട്ടെ ഹൃദയസ്പര്‍ശിയാണ്. മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ട് വയസ്സുള്ള കോസെറ്റിന്റെ ഫോട്ടോഷൂട്ട് ഓണ്‍ലൈനില്‍ വൈറലായി. ഫോട്ടോഗ്രാഫറായ ക്രിസ്റ്റല്‍ മാലെക് ആണ് ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത്.
' ആന്റ് ദേ കാള്‍ ഇറ്റ് പപ്പി ലവ്' നായ്ക്കുട്ടികളുടെ ചിത്രം പങ്കുവെച്ചതിനൊപ്പം അദ്ദേഹം തന്റെ നായ്ക്കളുടെ ഫോട്ടോ എടുത്ത് മാലെക്കിന് മുന്‍ പരിചയമുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ മെറ്റേണിറ്റി ഫോട്ടോഷൂട്ടായിരുന്നു. എന്തായാലും ന്യൂ ജനറേഷൻ നായ അമ്മമാരുടെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























