തലവനെ കൊന്നുതള്ളി; ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമറിന്റെ തല കൊയ്ത് യുഎസ്- അഫ്ഗാൻ സംയുക്ത വ്യോമസേന

ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമറിന്റെ തല കൊയ്ത് യുഎസ്. അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കൻ ഹെൽമാൻഡ് പ്രവിശ്യയിൽ വെച്ചാണ് യുഎസ്- അഫ്ഗാൻ സംയുക്ത വ്യോമാക്രമണത്തിൽ അസിം ഒമർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് ഇയാൾ കൊല്ലപ്പെടുന്നത്.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദ തലവനായ മൗലാനാ അസിം ഒമറിനെ അഫ്ഗാനിസ്ഥാനിൽ വച്ചാണ് വധിച്ചത് . കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ യുഎസും അഫ്ഗാനിസ്ഥാൻ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചതെന്ന് അഫ്ഗമാൻ നാഷനൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. കശ്മീർ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവന്നയാളാണ് കൊല്ലപ്പെട്ട ഒമർ.
അസിം ഒമറിനൊപ്പം ആറ് അൽ ഖ്വയിദ ഭീകരർ കൂടി കൊലപ്പെട്ടു. ഇവരിൽ ഭൂരിഭാഗം പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണ് .കൊല്ലപ്പെട്ടവരിൽ അൽ ഖ്വയിദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ പ്രധാന ദൂതനായിരുന്ന റെയ്ഹാനും ഉൾപ്പെടുന്നു.
സെപ്റ്റംബർ 23 രാത്രി മുതൽ 24 പകൽ വരെ ഹെൽമണ്ട് പ്രവിശ്യയിൽ മുസ ഖ്വാല ജില്ലയിലെ താലിബാൻ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചത്. 2014 ൽ ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിട്ടു രൂപീകരിച്ച അൽഖായിദയുടെ പോഷക സംഘടന അൽഖായിദ ഇൻ ദ് ഇന്ത്യൻ സബ്കോണ്ടിനന്റിന്(എക്യുഐഎസ്) നേതൃത്വം നൽകിവന്നയാളാണ് ഒമർ.
ഉത്തർപ്രദേശ് സംഭാലിൽ നിന്നും മൗലാന അസിം ഒമർ 1995 ലാണ് പാകിസ്ഥാനിലേക്ക് കടന്നത്. സനാവുൽ ഹഖ് എന്നാണ് അസിം ഒമറിന്റെ യഥാർഥ പേര്. 2014 മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ പ്രവർത്തനങ്ങളെ നയിച്ചത് അസിം ഒമർ ആയിരുന്നു. അസിം ഒമർ കൊല്ലപ്പെട്ടയാതി അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
1991 ൽ യുപിയിലെ ഡിയോബന്ദിലെ ദാരുൽ ഉലൂമിൽ നിന്ന് ബിരുദം നേടിയ ഒമർ പാക്കിസ്ഥാനിലെത്തിയ ശേഷം ‘ജിഹാദിന്റെ സർവകലാശാല’ എന്നു കുപ്രസിദ്ധി നേടിയ പാക്കിസ്ഥാനിലെ ദാരുൽ ഉലൂം ഹഖാനിയയിൽ ചേർന്നു. ഇവിടെ നിന്ന് ‘ദീനി’, അസ്കാരി(ജിഹാദി സാഹിത്യം, ആയുധങ്ങൾ) പരിശീലനം നേടിയ ശേഷമാണ് പാക്കിസ്ഥാനിലെ ഹർക്കത്തുൽ മുജാഹിദ്ദീനിൽ ചേർന്നത്. 2004 വരെ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. 2004 ൽ ഹാറൂണാബാദിലെ ഹർക്കത്തുൽ മുജാഹിദ്ദീൻ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടു.
ഒമറിനെ എക്യുഐഎസ് തലവനാക്കിയെന്ന വിവരം 2014 സെപ്റ്റംബറിൽ വിഡിയോ സന്ദേശത്തിലൂടെ അൽ ഖായിദ തലവൻ അയ്‌മൻ അൽ സവാഹിരി പുറത്തുവിട്ടിരുന്നു. ആ വർഷം അഫ്ഗാനിസ്ഥാനിലെ മിറാൻ ഷാ പ്രദേശത്ത് നടന്ന ചടങ്ങിൽ ഒമർ എക്യുഐഎസ് ‘അമീറാ’യി ചുമതലയേറ്റു. 2015 ൽ ഡൽഹി പൊലീസ് പിടിയിലായ മുഹമ്മദ് ആസിഫിലൂടെ ഒമറിന്റെ സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുകയായിരുന്നു.
ഒമറിനൊപ്പം അൽ ഖായിദ തലവൻ അയ്‌മൻ അൽ സവാഹരിയുടെ ദൂതൻ റെയ്ഹാൻ ഉൾപ്പെടെ ആറ് അൽഖായിദ നേതാക്കളും സെപ്റ്റംബർ 23 ലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരിൽ ഏറെയും പാക്കിസ്ഥാൻ സ്വദേശികളാണ്. വ്യോമാക്രമണത്തിൽ സാധാരണക്കാരും കുട്ടികളും ഉൾപ്പെടെ നാൽപതു പേർ കൊല്ലപ്പെട്ടു. ഇതിൽ അന്വേഷണം നടത്തുമെന്ന് അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
അൽഖായിദയിൽ ഉമർ അണിചേർന്ന വിവരം നേരത്തെ തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാൽ 2009 ൽ ഇക്കാര്യമന്വേഷിച്ച് യുപിയിലെ ദീപാ സരായിയിലെ ഒമറിന്റെ വസതിയിലെത്തിയതോടെയാണ് കാണാതായ മകൻ ഭീകരസംഘടനയിലാണെന്ന കാര്യം കുടുംബം അറിഞ്ഞത്.
പതിനാലു വർഷത്തോളമായി കാണാതായ മകൻ മരിച്ചെന്നായിരുന്നു കുടുംബം വിശ്വസിച്ചിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടിഷുകാർക്കെതിരെ പങ്കെടുത്ത കുടുംബമാണ് ഒമറിന്റേത്. മകൻ ഭീകരസംഘടനയിൽ ചേർന്നെന്ന വിവരമറിഞ്ഞ പിതാവ് ഇർഫാൻ ഉൽ ഹഖ് ഉടൻ മകനെ താൻ കൈവിട്ടെന്ന വിവരം പത്രപരസ്യങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha