പാകിസ്ഥാനിലെ 500 അഴിമതിക്കാരെയെങ്കിലും അകത്താക്കണം ; ചൈനയെ പിൻപറ്റാൻ പാകിസ്ഥാൻ

രാജ്യത്തിലെ അഴിമതിക്കാരായ 500 പേരെയെങ്കിലും ജയിലിലടയ്ക്കണമെന്ന മോഹവുമായി പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ. ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ് അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ പാത പിന്തുടരാനാണ് ഇമ്രാൻ ഖാന്റെ ഈ നീക്കം. പാക്കിസ്ഥാന്റെ പുരോഗതിക്കും വികസനത്തിനും തടസപ്പെടുത്തുന്ന ഒന്നാണ് അഴിമതി. അത് കൊണ്ട് അഴിമതിക്കാരായ 500 പേരെയെങ്കിലും ജയിലിൽ ആക്കണെമെന്ന തീവ്രമായ ആഗ്രഹത്തിലാണ് ഇമ്രാൻ ഖാൻ. രാജ്യാന്തര വ്യാപാര വികസന സമിതി യോഗത്തിനെത്തിയപ്പോഴായിരുന്നു തന്റെ ആഗ്രഹം ഇമ്രാൻ തുറന്ന് പറഞ്ഞത്.
ചൈനയിൽ അടുത്തകാലത്ത് നാനൂറിലേറെ മന്ത്രിമാരുൾപ്പെടെയുള്ള ഉന്നതരെ അഴിമതിക്കുറ്റത്തിന് ശിക്ഷിച്ച് ജയിലിലടച്ചതായി അറിയുന്നു. 2012 ൽ ഷി അഴിമതിവിരുദ്ധ പോരാട്ടം ആരംഭിച്ച ശേഷം വിവിധ തലത്തിലുള്ള 13 ലക്ഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ഇതു പോലെ പാക്കിസ്ഥാനിലും നടപടിയെടുക്കാൻ മോഹമുണ്ട്. എന്നാൽ, പാക്കിസ്ഥാനിൽ നിയമനടപടിക്രമം അതീവ സങ്കീർണമായതിനാൽ എളുപ്പമല്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. ചൈന പാകിസ്താന്റെ എക്കാലത്തേയും സുഹൃത്താണ്.അതേ സമയം ഒക്ടോബര്‍ 11 മുതല്‍ 13വരെ മോദി- ഷി ജിന്‍ പിങ് രണ്ടാം ഉച്ചകോടിയും തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ച് നടക്കുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് ചൈന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
https://www.facebook.com/Malayalivartha


























