എല്ലാം കൈവിട്ടല്ലോ... പാകിസ്ഥാന്റെ എല്ലാ പ്രതീക്ഷകളേയും അസ്തമിപ്പിച്ചുകൊണ്ട് അനൗദ്യോഗിക ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തുന്നു; തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും

ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്‌ക്കെതിരെ അണിനിരത്താനുള്ള പാകിസ്ഥാന്റെ തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയാണ് കണ്ടത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാകിസ്ഥാന്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കാശ്മീര്‍ ജനത സമാധാനത്തിലായതിനാല്‍ ഒരു രാജ്യവും ഇന്ത്യയ്‌ക്കെതിരെ നീങ്ങിയില്ല. മാത്രമല്ല ഇന്ത്യയുടെ നയതന്ത്രം കാരണം അമേരിക്ക പോലും പാകിസ്ഥാനെതിരായി. പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായിരുന്നു ചൈന. എന്നാല്‍ ചൈനയും പിന്‍മാറുന്ന കാഴ്ചയാണ് കണ്ടത്.
ഇമ്രാന്‍ ഖാനെ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇന്ത്യയിലെത്തുകയാണ്. തമിഴ്‌നാട്ടിലെ മാമല്ലപുരത്തു നാളെയാണു കൂടിക്കാഴ്ച. മോഡിയും ചിന്‍പിങ്ങും നേരിട്ടും പ്രതിനിധിതലത്തിലും ചര്‍ച്ചയുണ്ടാകും. പ്രത്യേക അജന്‍ഡയില്ലാതെ നടത്തുന്ന ചര്‍ച്ചയില്‍ കരാറുകള്‍ പോലെയുള്ള ഔദ്യോഗിക നടപടികള്‍ പ്രതീക്ഷിക്കേണ്ടെന്നാണു വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും.
ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനും അതിര്‍ത്തി ശാന്തമായി നിലനിര്‍ത്തുന്നതിനുമുള്ള സംഭാഷണങ്ങളാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം െചെനയിലെ വുഹാനില്‍ നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടര്‍ച്ചയായി പ്രാദേശിക, ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങളിലും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. ഇന്നുച്ചയ്ക്കു 2.10നു ചിന്‍പിങ്ങിന്റെ വിമാനം ചൈന്നെ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങും. അവിടെനിന്നു മഹാബലിപുരത്തെത്തുന്ന അദ്ദേഹം ഐതിഹ്യമുറങ്ങുന്ന പൗരാണിക കെട്ടിടങ്ങള്‍ ചുറ്റിക്കാണും. വൈകുന്നേരം ആറിനു കലാക്ഷേത്രയിലെ സംഘത്തിന്റെ സാംസ്‌കാരികപരിപാടി.
ഇതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക സല്‍ക്കാരം നടക്കുന്നത്. നാളെ താജ് ഫിഷര്‍മാന്‍സ് കോവ് റിസോര്‍ട്ടിലാണ് ഉച്ചകോടി. ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നിനും ശേഷം ചൈന്നെ വിമാനത്താവളം വഴി ചിന്‍പിങ് ഇന്ത്യയില്‍നിന്നു മടങ്ങും. അതിഥിയെ സ്വീകരിക്കാനായി ചൈന്നെ വിമാനത്താവളം അലങ്കരിച്ചുകഴിഞ്ഞു. രണ്ടായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ ചിന്‍പിങ്ങിന്റെ ചിത്രമുള്ള മുഖംമൂടികള്‍ ധരിച്ച് അണിനിരന്നു. ചെന്നെയിലും മഹാബലിപുരത്തും െചെനീസ് സംഘത്തിന്റെ യാത്രാവഴികളിലും ഇന്നും നാളെയും ഗതാഗതനിയന്ത്രണമുണ്ടാകും. ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ വരവ് നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ.
സ്വാധീനം വര്‍ധിപ്പിച്ചു ഇന്ത്യയെ ചൈന എങ്ങനെ നോക്കിക്കാണുന്നു എന്നത് ഉച്ചകോടിയില്‍ തെളിയും. അമേരിക്കന്‍ ചേരിയിലേക്കു പൂര്‍ണമായിട്ടും മാറിയ ഇന്ത്യയേക്കാള്‍ ശതകോടികളുടെ നിക്ഷേപമുള്ള പാക്കിസ്ഥാനാണ് എന്നും ചൈനയ്ക്കു പ്രിയം. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചിരുന്നു കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു തൊട്ടുമുമ്പുള്ള ചൈനയുടെ നിലപാട്. തൊട്ടുപിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ് നിലപാടില്‍ മലക്കം മറിഞ്ഞു. പാക്കിസ്ഥാന്‍ കാലങ്ങളായിട്ടുള്ള പറയുന്ന നിലപാടിലാണ് ഇപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്കുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപര കമ്മി,മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളും ചര്‍ച്ചയ്ക്കുവരുമെങ്കിലും കാര്യമായ പുരോഗതിയുണ്ടാകില്ലെന്നാണ് സൂചന.
കര, വ്യോമ,നാവിക മേഖലകള്‍ ഉള്‍പെടുന്ന ത്രിതല സുരക്ഷയാണ് ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് എത്തുന്ന സമയത്ത് ചെന്നൈയിലെ ആകാശത്ത് മറ്റു വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha