മോദിയുടെ ഹൃദയം സ്പർശിച്ച ആ അത്ഭുതങ്ങളുടെ അമ്മ..

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സങ്കീർത്തനങ്ങളുടെയും സ്തുതിഗീതികളുടെയും അകമ്പടിയോടെ മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി. ദേശം ഭാഷാ അതിർ വരമ്പുകളെ ഭേദിച്ച് എത്തിയവർ എല്ലാവരും തന്നെ ചടങ്ങിന് സാക്ഷികളായിരുന്നു. ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമാണ് മദര്‍ മറിയം ത്രേസ്യ. തൃശൂര്‍ ജില്ലയില്‍നിന്ന് മദര്‍ ഏവുപ്രാസ്യാമ്മയ്ക്ക് പുറമെയാണ് മറിയം ത്രേസ്യയും വിശുദ്ധയാകുന്നത്. അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവര്‍ക്ക് പിന്നാലെയാണ് മറിയം ത്രേസ്യയും വിശുദ്ധ പദവിയിലേക്ക് ഉയരുന്നത്.
അതോടൊപ്പം തന്നെ വത്തിക്കാൻ ചത്വരത്തിലും രാജവീഥികളിലും തിങ്ങിനിറഞ്ഞ രണ്ടുലക്ഷത്തില്‍പ്പരം പേരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇന്ത്യന്‍ സമയം പകല്‍ 1.45ന് ആരംഭിച്ച ചടങ്ങുകള്‍ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു നിന്നു. പകല്‍ 2.10ന് പ്രത്യേക അള്‍ത്താരയിലായിരുന്നു വിശുദ്ധ നാമകരണച്ചടങ്ങ്. തിരുശേഷിപ്പുകള്‍ അവിടെയാണ് പ്രതിഷ്ഠിച്ചിരുന്നത്. വിശുദ്ധപ്രഖ്യാപനത്തിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ടോണി നീലങ്കാവില്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എംപി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുകയുമായിരുന്നു.
തൃശ്ശൂർ മാള പുത്തന്‍ചിറ ചിറമ്മല്‍ മങ്കിടിയാന്‍ തോമയുടെയും താണ്ടയുടെയും മകളായ മറിയം ത്രേസ്യ 1876ലാണ് ജനിച്ചത്. 1914ല്‍ പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. ജാതിമത ഭേദമെന്യേ രോഗികള്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ആശ്രയമായിരുന്നു മറിയം ത്രേസ്സ്യ ഇനി വിശുദ്ധ ആയി മാറിയിരിക്കുകയാണ്. അവഗണന നേരിടുന്ന സ്ത്രീകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചുവരികയാണ് മറിയം. ഇപ്പോള്‍ ഹോളിഫാമിലി സന്യാസിനി സമൂഹം ഒമ്ബത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 1926ലാണ് മറിയം ത്രേസ്യ നിര്യാതയായത്. മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതില്‍ നിര്‍ണായകമായത് ക്രിസ്റ്റഫര്‍ ജോളി എന്ന ബാലന്റെ രോഗശാന്തിയാണ്. അതിനാൽ തന്നെ ക്രിസ്റ്റഫറും കുടുംബവും മാര്‍പ്പാപ്പയ്ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ കേരളത്തില്‍നിന്ന് 200 കന്യാസ്ത്രീകളും നൂറിലധികം വിശ്വാസികളും വത്തിക്കാനിലെത്തിയിരുന്നു. ഇതോടൊപ്പം ഇന്ന് രാവിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും അര്‍പ്പിക്കുകയുണ്ടായി. മദര്‍ മറിയം ത്രേസ്യയെ കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വന്നിനി (ഇറ്റലി), സിസ്റ്റര്‍ ഡ്യൂള്‍സ് ലോപ്പസ് പോന്തസ് (ബ്രസീല്‍), സിസ്റ്റര്‍ മാര്‍ഗ്രറ്റ് ബേയ്സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്നു.
https://www.facebook.com/Malayalivartha