യു എസ് സിറിയയിൽ നിന്നും നൈസ് ആയി സ്കൂട്ടായി ....സിറിയയിലെ കുർദിഷ് പോരാളികളെ ലോകം ഉറ്റുനോക്കുമ്പോൾ .....ഇനി എന്ത് ?

സിറിയ യുഎസിനെ സംബന്ധിച്ചെടത്തോളം ഒരു എതിരാളിയെ അല്ല ..എന്ന് കരുതി സിറിയ പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല ..എന്താണോ യുഎസിന്റെ നീക്കം അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ സിറിയ ഒരുങ്ങുകയാണ് . തുർക്കിയെ മുന്നിൽ നിർത്തി സിറിയയോട് ഒരു ഒളിപ്പോരിന് തുടക്കം കുറിച്ചത് യു എസ് എന്നതിൽ സംശയമില്ല . സിറിയയിൽ ഇപ്പോഴത്തെ കലാപാന്തരീഷത്തിന് കാരണം ഒരുപരിധിയ്ക്കുമപ്പുറം കാരണം യുഎസ് സൈന്യയത്തിൻറെ പിന്മാറ്റം തന്നെയാണ് .. തുർക്കിക്കെതിരെ ഒരു തുറന്നപോരിന് തന്നെയാണ് പശ്ചിമേഷ്യൻ രാജ്യമായ സിറിയ നടത്തിയത് .ഇതേ തുടർന്നാണ് മേഖല കൂടുതൽ രക്തരൂഷിതമായതും .
വടക്കുകിഴക്കൻ സിറിയയിലെ കുർദ് സേനയ്ക്കെതിരായ തുർക്കിയുടെ ആക്രമണം പ്രതിരോധിക്കാൻ സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം മാറിമറിഞ്ഞതും . കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള പ്രദേശത്താണു തുർക്കി കര–വ്യോമ ആക്രമണങ്ങൾ കടുപ്പിച്ചത്. പിടിച്ചുനിൽക്കാനായി കുർദുകൾ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സഹായം തേടി. അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാമെന്നു സിറിയൻ പ്രസിഡന്റ് എഡ്ഡിഎഫിനോടു സമ്മതിക്കുകയും ചെയ്തു.
സിറിയ പോരാട്ടം തുടങ്ങിയത് ജീവിക്കാനുള്ള ജനതയുടെ മൗലിക അവകാശത്തിന് വേണ്ടിയാണ് ..സ്വന്തം മണ്ണിൽ ആരെയും ഭയക്കാതെ ജീവിക്കാൻ അവർ നടത്തുന്ന പോരാട്ടം ..ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ പലപ്പോഴും മറ്റ് പലതലത്തിലും അത് വാഖ്യാനിക്കപ്പെടുന്നു. തുർക്കിയ്ക്ക് ശക്തി പകരുന്നത് അമേരിക്കയെ പോലുള്ള വൻ ശക്തി ആണെന്നതിൽ തർക്കമില്ല. രാജ്യാന്തര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടും ആക്രമണം അവസാനിപ്പിക്കാൻ തുർക്കി കൂട്ടാക്കിയിട്ടില്ല. ജർമനിയും ഫ്രാൻസും സ്വീഡനും ഇറ്റലിയും തുർക്കിക്ക് ആയുധം നൽകില്ലെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനും അറബ് രാജ്യങ്ങളും പ്രതിഷേധം ഉയർത്തി. യുഎസ് ഉപരോധ ഭീഷണി മുഴക്കി. പിന്തുണച്ചില്ലെങ്കിൽ 36 ലക്ഷം അഭയാർഥികളെ യൂറോപ്പിലേക്കു തുറന്നുവിടുമെന്നായിരുന്നു തുർക്കി പ്രസിഡന്റിന്റെ ഭീഷണി. ഇതു പ്രകോപനപരമെന്നു വിലയിരുത്തിയ യൂറോപ്യൻ യൂണിയൻ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നു മുന്നറിയിപ്പു നൽകി. എട്ടു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്കാണു തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വീണ്ടും നിറയൊഴിക്കുന്നത്.
2018 ലാണ് യുഎസ് സൈന്യത്തിന്റെ ആദ്യചുവട് മാറ്റം. കാരണം മറ്റൊന്നുമല്ല ഭീകരസംഘടനയായ ഐഎസിനെ പരാജയപ്പെടുത്തിയെന്ന അവകാശവാദമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ നടത്തിയത്. ഈ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണു സിറിയയിൽനിന്നു യുഎസ് സൈന്യത്തിന്റെ പിൻമാറ്റം ആദ്യം തുടങ്ങിയത്. ഐഎസിനെതിരെ പോരാടുന്ന കുർദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്‌മയായ എസ്‌ഡിഎഫിനു പരിശീലനം നൽകുകയാണു യുഎസ് സൈന്യം ചെയ്തിരുന്നത്. സിറിയയുടെ കാര്യത്തിൽ യുഎസ് നയത്തിൽ പെട്ടെന്നാണു മാറ്റങ്ങളുണ്ടാവാറുള്ളത്. ട്വിറ്ററിലൂടെയാണ് ഒക്ടോബർ ഒൻപതിനു വീണ്ടും സൈനികപിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. യുഎസും ട്രംപും പിന്നില്‍നിന്നു കുത്തി എന്നാണു കുര്‍ദുകൾ ഇതിനോടു പ്രതികരിച്ചത്. എന്തായാലും ഒത്തിരി അഭയാർഥികളുടെ ചോര വീണ മണ്ണിൽ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം .
https://www.facebook.com/Malayalivartha