ഞങ്ങൾ അത്ര സ്വരചേർച്ചയിൽ അല്ല ...വില്യവുമായി പ്രശ്നമുണ്ടെന്ന് തുറന്നടിച്ച് ഹാരി!

സഹോദരന്മാരായ വില്യം രാജകുമാരനും ഹാരി രാജകുമാരനും സ്വരചേർച്ചയിൽ അല്ലെന്ന വാർത്തകൾക്ക് ആക്കം കൂട്ടികൊണ്ട് ഹാരി രാജകുമാരൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . ബങ്കിങ്ങ്ഹാം പാലസിന് നാണക്കേടുണ്ടാക്കുന്ന വാർത്ത തന്നെയാണ് പുറത്തുവരുന്നത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ വ്യത്യസ്ത പാതകളിൽ സഞ്ചരിക്കുന്നവരാണെന്ന് ഹാരി തുറന്നടിച്ചത് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തപ്പോഴെല്ലാം കൊട്ടാരവൃത്തങ്ങൾ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ
താനും വില്യവും തമ്മിൽ അപൂർവമായി മാത്രമാണ് കാണാറുള്ളതെന്നും രണ്ടുപേരുടെയും പാത വിഭിന്നമാണെന്നും ഹാരി വ്യക്തമാക്കുന്നു . എന്നിരുന്നാലും ഞങ്ങൾ സഹോദരങ്ങളാണെന്നുള്ള വസ്തുത നിഷേധിക്കുന്നില്ല. ഞങ്ങളൊരുമിച്ച് നല്ല സമയങ്ങളും മോശം സമയങ്ങളുമുണ്ടായിട്ടുണ്ട്. പഴയതുപോലെ സ്ഥിരമായി കാണാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . എത്ര വഴക്കുണ്ടെങ്കിലും മനസിന്റെ ഉള്ളിൽ സ്നേഹമുണ്ട്. ഈ നിമിഷത്തിൽ ഞങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരിക്കാം, എന്നാൽ തനിക്കൊരു മോശം അവസ്ഥവരുമ്പോൾ വില്യം ഉറപ്പായും ഒപ്പമുണ്ടാകുമെന്നും ഹാരി വ്യക്തമാകുന്നു .
https://www.facebook.com/Malayalivartha