Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്; ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കും

09 DECEMBER 2019 01:41 PM IST
മലയാളി വാര്‍ത്ത

മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. വാഹനങ്ങൾക്ക് പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനുള്ള ധാരണാപത്രത്തിൽ റിവൈവർ ഓട്ടോ ആക്‌സസറീസ് ട്രേഡിങ് കമ്പനിയുമായി (അമേരിക്കൻ റിവൈവർ ഓട്ടോ കമ്പനിയുടെ റീജണൽ ഓഫീസ്) ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ധാരണാപത്രം ഒപ്പിട്ടു. ഇതോടെ പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ദുബായ്.

പാർക്കിങ് സിസ്റ്റം, ടോൾ ഗേറ്റുകൾ, കാർ രേഖകളുടെ കാലാവധി എന്നിവയുമായും ഗതാഗതതടസ്സം നിരീക്ഷിക്കൽ, ലൈസൻസിങ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡിജിറ്റൽ നമ്പർ പ്ലേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കും. വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ പോലീസിനും ആംബുലൻസിനും ഡിജിറ്റൽ പ്ലേറ്റുകൾ വേഗത്തിൽ മുന്നറിയിപ്പ് സന്ദേശം നൽകും. അങ്ങനെ ക്യാമറകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കും. ട്രാഫിക്കിനെക്കുറിച്ചും റോഡിലുണ്ടായ അപകടത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള വിവരങ്ങളും ഡ്രൈവർമാർക്ക് പരസ്പരം പങ്കുവെക്കാം.

ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അൽ അലി, റിവൈവർ ജനറൽ മാനേജരും സീനിയർ വൈസ് പ്രസിഡന്റുമായ പാട്രിക് അലൻഗില്ലൂമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ദുബായിലെ ഗതാഗത നിയന്ത്രണം, സുരക്ഷ എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനാണ് ഈ പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളെയും മറ്റ് ഗതാഗതസംവിധാനങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഡിജിറ്റൽ നമ്പർ പ്ലേറ്റിന് സവിശേഷപ്രാധാന്യമുണ്ടെന്ന് അൽ അലി പറഞ്ഞു.

അതേസമയം സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിത ബുദ്ധി സംവിധാനവുമായി സൗദി അറേബ്യ. നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന നൂതന സംവിധാനം റിയാദിൽ പരീക്ഷിച്ച് ഫലം പരിശോധിച്ച ശേഷം രാജ്യവ്യാപകമാക്കുന്നതിന്റെ തുടക്കമായി ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റിന് കീഴിൽ സജ്ജീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി. ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലെ സിവിൽ വാഹനങ്ങളിലും റോഡുകളിലും ഈ ഉപകരണങ്ങൾ സ്ഥാപിക്കും.

പ്രത്യേക കിരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയും. മണിക്കൂറിൽ 30 മുതൽ 260 വരെ കിലോമീറ്റർ വേഗം നിരീക്ഷിക്കാൻ ഈ ഉപകരണങ്ങൾക്ക് കഴിയും. പരീക്ഷാടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് 150 കാറുകളിലാണ് ഇത് സ്ഥാപിച്ച് പരിശോധിച്ചത്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യൽ പൂർണമായും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സംവിധാനത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നീ നിയമ ലംഘനങ്ങളും ഈ സംവിധാനം കണ്ടെത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (6 minutes ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (17 minutes ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (30 minutes ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (44 minutes ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (48 minutes ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (1 hour ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (1 hour ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (1 hour ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (8 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (9 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (9 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (9 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (10 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (10 hours ago)

Malayali Vartha Recommends