ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ഫ്‌ലൈ ദുബായ് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കില്‍ ഇറക്കിയശേഷം സൗദി മെഡിക്കല്‍ സംഘം ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനേറ്റത് അതീവ ഗുരുതര പരിക്കെന്ന് ഡോക്ടര്‍ മുസാവ് ഷൊത പറയുന്നു. തലയില്‍നിന്നും കൈകളില്‍നിന്നും വന്‍തോതില്‍ രക്തസ്രാവമുണ്ടായിട്ടും ക്യാപ്റ്റന്‍ മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറക്കുകയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്തതായാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ഡെന്റിസ്റ്റ് മുസാവാണ് മച്ചാറിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.
പരിക്കേറ്റ പൈലറ്റിന്റെ തലയില്‍നിന്നും കൈകളില്‍നിന്നും ശക്തമായ രക്തസ്രാവമാണുണ്ടായതെന്നാണ് മൊഴി. 'പൈലറ്റിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. തല ഏറെക്കുറെ പിളര്‍ന്നിരുന്നു. കൈ രണ്ടായി മുറിഞ്ഞു. എങ്ങനെയൊക്കെയോ രക്തംവാര്‍ന്ന് പോകുന്നത് നിര്‍ത്താന്‍ കഴിഞ്ഞു. ലാന്‍ഡ് ചെയ്യുന്നത് വരെ ക്യാപ്റ്റനെ സ്‌റ്റേബിളായി നിര്‍ത്താന്‍ കഴിഞ്ഞു. അതിന് ശേഷമാണ് നില മോശമായത്' മുസാവ് പറഞ്ഞു.
രക്തത്തില്‍ കുളിച്ച് കിടക്കുമ്പോഴും അദ്ദേഹം സംസാരിച്ചു. തനിക്ക് 39 വയസുണ്ടെന്നും രണ്ട് മക്കളുണ്ടെന്നും ഒമാനി പൈലറ്റ് തന്നെ കുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കുന്നതിനിടെ അദ്ദേഹം ശാപവാക്കുകള്‍ ചൊരിഞ്ഞുവെന്നും സ്മിത് വെളിപ്പെടുത്തിയതായും മുസാവ് പറഞ്ഞു. ഒരുവേള പൈലറ്റിന്റെ ജീവന്‍ നഷ്ടമാകുമോ എന്ന് ഭയം തോന്നിയതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ പൈലറ്റ് അപകടനില തരണം ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ക്യാപ്റ്റന്‍ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha



























