ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വലിയൊരു ആഘാതമായി മാറിയേക്കാമായിരുന്ന ഒരു ദുരന്തമാണ് കഴിഞ്ഞ ദിവസം ഒഴിവായത് സൗദി അറേബ്യയിലായിരുന്നു. ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കത്തെ തുടര്‍ന്ന് ഫ്ലൈദുബായ് വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ യാത്രക്കാര്‍ക്ക് നേരെ നടന്ന ഏറ്റവും അപകടകരമായ അക്രമശ്രമങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ചില വിവരങ്ങളില്‍ ഇപ്പോഴും വ്യക്തത വരാനുണ്ടെങ്കിലും, പൗരന്മാര്‍ക്ക് നേരെ കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍ തക്കംപാര്‍ത്തിരിക്കുന്ന ഈ സമയത്ത് ഈ സംഭവം വലിയ സുരക്ഷാ ആശങ്കകളാണ് ഉയര്‍ത്തുന്നത്.
ദുബായില്‍ നിന്ന് യാത്രതിരിച്ച വിമാനത്തില്‍ ഇന്നലെ രാവിലെയാണ് നടുക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട FZ 1073 ബോയിംഗ് 737 മാക്‌സ് വിമാനത്തിലാണ് ചങ്കുപിടയ്ക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 34,000 അടി ഉയരത്തില്‍ സുഗമമായി സഞ്ചരിക്കുകയായിരുന്ന വിമാനം ഇസ്രായേല്‍ വ്യോമാതിര്‍ത്തിയോട് അടുക്കവെയാണ് പെട്ടെന്ന് നിശ്ചലമായി കൂപ്പുകുത്താന്‍ തുടങ്ങിയത്.
ഒരു മിനുറ്റിനുള്ളില്‍ 17,000 അടിയോളം താഴേക്ക് പതിച്ച വിമാനത്തിനുള്ളില്‍ മരണം മുഖാമുഖം കണ്ട യാത്രികരുടെ ഭീതിജനകമായ നിലവിളികളും പ്രാര്‍ത്ഥനകളും അലയടിച്ചു.ആകാശത്ത് വെച്ച് ഒമാനി പൈലറ്റ്, ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കയ്യിൽ കരുതിയ ആയുധവുമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോയിംഗ് വിമാനം വെറും 29 സെക്കന്‍ഡിനുള്ളില്‍ 14,000 അടിയോളം താഴേക്ക് പതിച്ചു.എന്നാൽ മുറിവേറ്റിട്ടും രക്തത്തില്‍ കുളിച്ചുകിടക്കുമ്പോഴും ധീരതയോടെ പോരാടിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറും, വിമാനത്തിലുണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി ബ്രിട്ടീഷ് പൈലറ്റും യാത്രക്കാരും ചേര്‍ന്നാണ്
ആക്രമണകാരിയെ കീഴടക്കിയത്.വിമാനത്തിലെ പ്രധാന നാവിഗേഷന്‍ സിസ്റ്റങ്ങള്‍ തകര്‍ത്ത്, എന്‍ജിന്‍ വേഗത മണിക്കൂറില്‍ 600 നോട്ടിക്കല്‍ മൈലിലേക്ക് ഉയര്‍ത്തി വിമാനം നിലത്തുറപ്പിച്ചു തകര്‍ക്കാനായിരുന്നു ഇയാളുടെ നീക്കം. വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുകയും വിമാനം കറങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ വിമാനം തകര്‍ന്നു തരിപ്പണമാകുമെന്ന ഉറച്ച അവസ്ഥയിലായി.എന്നാല്‍, മരണഭയത്തിലും അസാമാന്യ ധൈര്യം സംഭരിച്ച് ഇസ്രായേലി യാത്രികര്‍ നടത്തിയ സാഹസികമായ തിരിച്ചടിയാണ് ചോരക്കളിയായ ആകാശത്ത് അത്ഭുതം സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha


























