Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പ്രവാസികൾക്ക് ഇരുട്ടടിയുമായി കുവൈത്ത്....! ആശങ്കയോടെ പ്രവാസലോകം

11 DECEMBER 2019 12:01 PM IST
മലയാളി വാര്‍ത്ത

നേഴ്സുമാര്‍ക്ക് തിരിച്ചടിയാകുന്ന നിർണ്ണായക തീരുമാനവുമായി കുവൈത്ത്. കുവൈത്തിൽ നഴ്‌സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാൽപത് വയസ്സാക്കി ഉയർത്തി . നിലവിൽ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അഞ്ച് വർഷത്തിനുള്ളിൽ സ്വദേശി നേഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

നഴ്സിങ് മേഖലയില്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്താൻ പ്രായം തടസ്സമാവുന്നത് കുറക്കുകയാണ് പ്രായപരിധി വർദ്ധിപ്പിച്ചതിലൂടെ കുവൈത്ത് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ പ്രായപരിധി ബാധകമാണ്. അതോടൊപ്പം കുവൈത്തിലെ നഴ്‌സിങ് സ്ഥാപനങ്ങളിൽനിന്നുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴിൽ പരിചയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവിലുണ്ട്.

രാജ്യത്ത് അഞ്ചുവർഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാനാണ് ലക്ഷ്യമിടുന്നത്. സിവിൽ സർവീസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതിക തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്.
നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. രാജ്യത്ത് അഞ്ചുവർഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാൻ പദ്ധതി തയാറാക്കുന്നു. ധനമന്ത്രാലയം ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. സിവിൽ സര്‍വിസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് തസ്തികയിലേക്ക് നിലവിൽ സ്വദേശികൾ അപേക്ഷ നൽകി കാത്തിരിക്കുന്നില്ല.

അതുകൊണ്ടുതന്നെ തൽക്കാലം ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാർക്ക് തൊഴിൽനഷ്ട ഭീഷണിയില്ല.
എന്നാൽ, സ്വദേശിവത്കരണ ശ്രമങ്ങൾ ഭാവിയിൽ നഴ്സുമാരെയും ബാധിക്കുമെന്നാണ് സൂചന. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതിക തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. കോഴ്സിെൻറ നിലവാരം വർധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്ക് തൊഴിൽ സാധ്യത ഉറപ്പാക്കാനും പദ്ധതി തയാറാക്കിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

സ്വദേശികളിൽ നഴ്സിങ് പഠന താൽപര്യം വർധിച്ചിട്ടുണ്ട്. 300ലേറെ കുട്ടികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ പഠിക്കുന്നുണ്ട്. കൂടുതൽ പേരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. മേഖലയിൽ ആദ്യത്തെ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയോടെ 1962 ഒക്ടോബറിൽ ആരംഭിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ. എന്നാൽ, നഴ്സിങ് പഠനത്തിന് സ്വദേശികൾ കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല.

ഹോസ്പിറ്റൽ പ്രോേട്ടാകോൾ പാലിക്കേണ്ടതിനാലും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രം വെച്ച് ഇപ്പോൾ നിയമനം നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഇൗ നിലയിലേക്ക് കുവൈത്ത് സ്വദേശികളെ വളർത്തിക്കൊണ്ടുവരാനാണ് ശ്രമം.

 

 

r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (4 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (4 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (5 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (6 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (7 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (7 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (8 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (8 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (8 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (8 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (8 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (8 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (9 hours ago)

Malayali Vartha Recommends