കാറിലിരുന്ന് സിഗരറ്റ് കത്തിച്ചതിനേ തുടര്‍ന്ന് പൊട്ടിത്തെറിച്ച കാറില്‍ നിന്നും ഉടമ അല്‍ഭുതകരമായി രക്ഷപ്പെട്ടു!

പുകവലി ആരോഗ്യത്തിന് ഹാനി ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്, പോക്കറ്റിലിരിക്കുന്ന പണം പോകുന്ന വഴിയും അറിയില്ല എന്നൊരു പുതിയ പാഠം കൂടി പഠിച്ചു യുകെയിലുള്ള ഒരു പുകവലിക്കാരന്‍.
കാറിനുള്ളില്‍ ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ചത് മാത്രമേ പുള്ളിക്കാരന് ഓര്‍മയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയും. ഭാഗ്യത്തിന് രക്ഷപ്പെട്ടു. എന്നാല്‍ കാര്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു.
കാറിനുള്ളില്‍ പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ചാടി പുറത്തിറങ്ങി ഓടി മാറി. അമിതമായി എയര്‍ ഫ്രെഷ്‌നര്‍ സ്‌പ്രേ ചെയ്ത കാറിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിച്ചതാണ് അപകടത്തിന് കാരണമായത്. ബ്രിട്ടണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
പൊട്ടിത്തെറിയുടെ ആഘാതം സമീപത്തെ കെട്ടിടങ്ങളെയും ബാധിച്ചു. പുക ഉയരുന്നത് കണ്ട് ആപത്ത് തിരിച്ചറിഞ്ഞ കാര്‍ ഉടമ ഓടി മാറുകയായിരുന്നു.
അമിതമായ തോതില്‍ എയര്‍ ഫ്രഷ്നര്‍ സ്‌പ്രേ ചെയ്ത കാറിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് അറിവില്ലാതിരുന്നതിനാലാണ് ഉടമ അതിനു തുനിഞ്ഞത്.
https://www.facebook.com/Malayalivartha























