കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലത്തെ നെല്ലിക്കുഴിയിലുള്ള ഇന്ദിരാഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ഹോസ്റ്റല്‍ മുറിയില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ നന്ദന ഹരി (19) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് നന്ദനയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരീക്ഷാ സംബന്ധമായ സ്റ്റഡി ലീവായതിനാല്‍ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയിരുന്നു. ഈ സമയത്ത് മുറിയിലെത്തിയ റൂംമേറ്റ്, വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha


























