രണ്ട് നായക്കുട്ടികള്‍ കണ്ടെത്തി തന്നത് ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്ത് ഉണ്ടായിരുന്ന ജീവിയുടെ ഫോസില്‍!

സ്റ്റോഫോഡിലെ സോമര്‍സെറ്റിലുളള കടല്‍ത്തീരത്ത് വേലിയിറക്ക സമയത്ത് തന്റെ വളര്‍ത്തു നായ്ക്കളുമായി നടക്കാനിറങ്ങിയ ജോണ്‍ ഗോപ്സില്‍ എന്ന ബ്രിട്ടിഷ് നഴ്സ് കണ്ടത് നായ്ക്കുട്ടികള്‍ ഒരിടത്ത് മണപ്പിച്ചും മണ്ണില്‍ മാന്തിയും നില്‍ക്കുന്നതാണ്. അത് കണ്ട ഉടമ അവിടെ ചെന്നുനോക്കിയപ്പോള്‍ ഏകദേശം അഞ്ചരയടി നീളം വരുന്ന ഒരു ഫോസിലാണ് കണ്ടത്.
ഉടന്‍ തന്നെ ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വിവരമറിയിച്ചു. പരിശോധനയ്ക്കൊടുവില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇക്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ജീവിയുടേതാണ് ഫോസില്‍ എന്ന് അവര്‍ പറഞ്ഞു . ഇക്തിയോസോറില്‍ത്തന്നെ ഏതിനം ജീവിയാണെന്ന് കണ്ടെത്താനുളള വിവരങ്ങള്‍ ഫോസിലില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഗവേഷകരെ സംബന്ധിച്ചിടത്തോളം വിലയേറിയ കണ്ടെത്തലായിരുന്നു ഇത്.
ജുറാസിക്-ട്രയാസിക് കാലഘട്ടത്തിലുള്ള ഒട്ടേറെ ഫോസിലുകള്‍ പടിഞ്ഞാറന്‍ സോമര്‍സെറ്റിലെ പല തീരങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു ഇക്തിയോസോര്‍ ഫോസിലിന് ഏകദേശം 20 കോടി വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു.

പേരില്‍ 'സോര്‍' ഉണ്ടെങ്കിലും ഇക്തിയോസോര്‍ ദിനോസര്‍ വിഭാഗത്തില്‍പ്പെട്ടതല്ല. ഈ കാലഘട്ടത്തില്‍ കാണപ്പെട്ടിരുന്ന ഡോള്‍ഫിനുകളോടാണ് ഇവയ്ക്കു കൂടുതല്‍ ബന്ധം. കടലില്‍ കാണപ്പെടുന്ന ഈ ജീവികള്‍ക്കു 6-13 അടി വരെയുണ്ടായിരുന്നു നീളം. ട്രയാസിക് കാലഘട്ടത്തില്‍ രൂപപ്പെട്ട ഇവ ജുറാസിക് കാലഘട്ടത്തില്‍ വന്‍തോതില്‍ കടലിലുണ്ടായിരുന്നു. പിന്നീട് ഏകദേശം 14.5-6.6 കോടി വര്‍ഷം മുന്‍പ് ക്രെറ്റേഷ്യസ് കാലഘട്ടത്തില്‍ പതിയെ ഇല്ലാതായി .
https://www.facebook.com/Malayalivartha























